എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/അക്ഷരവൃക്ഷം/അവർക്ക് പറയാനുളളത്

അവർക്ക് പറയാനുളളത്

അറുതിയില്ലാ മഹാവ്യാധിയെ നേരിട്ട-
നാദിയായ് മൂകതയിലായ് ലോകം...
ജീവന്റെ ഒരു തൂവെളിച്ചം വിതയ്ക്കാൻ
കഴിയുന്നില്ലൊരാൾ ദൈവത്തിനാലും
പ്രകൃതി ചൊല്ലുന്നു,

“വേദനയില്ല, നോവില്ലെനിക്കിന്ന്
പൊളളും കരളും കിനാവുമില്ല.
പുുകയില്ല, തീയില്ല, നെഞ്ചിൽതറയ്ക്കുന്ന
നീറിയ കൂരിരുൾപ്പകയുമില്ല.
എന്തെന്നറിയില്ല നഗരങ്ങൾ നിശ്ചലം
ആരുമേയില്ലാ നിരത്തുകളിൽ
എന്തേ മാനുഷാ നിന്നെപ്പിടിച്ചിന്ന്
കൂട്ടിലിടച്ചിട്ടോ ആരെങ്കിലും ?”

മാനുഷൻ ചൊല്ലുന്നു
“ ഒരുമിച്ചു നിൽക്കാം മനം കൊണ്ടടുത്തും
തെല്ലകലം നിനച്ചും നമുക്കുവേണ്ടി
അരികത്തുനിൽക്കാൻ ചേർത്തുപ്പിടിക്കാൻ
അകന്നുനിൽക്കാം ഒന്നായി നാം.
ഈ ഒരുനിമിഷം പറുദീസയാക്കാം
വീട്ടിലിരിക്കാം നമുക്കൊന്നിച്ച് നേരിടാം.
കാതോർത്തിരിക്കാം കിളികൾ മൂളും
നനുവോലമുയരുന്ന സങ്കീർത്തനം.
ഒറ്റയ്ക്കു നേരിടാം ഈ മഹാവ്യാധിയെ
ഹസ്തദാനങ്ങളോ പിന്നെയാവാം
പാറാം നമുക്കീ വാനം നീളേ.
മുന്നേറാം വൈറസിനെ തുരത്തി
ഒരു മാത്രയെങ്കിലും ഞാനിന്ന് വീട്ടിൽ
തരുമ്പഴിക്കൂട്ടിലെ തത്തയാകാം.
ചിറകുവിരിക്കാം മഹാമാരിയെ വെട്ടി
നേടാം വിജയം...നം നാടിനായ്... ”

 

ശ്രീലാൽ ശ്രീജിത്ത്
10 ബി എസ്,എൻ.ജി.എസ്.എച്ച്.എസ്.സ്കൂൾ കാരമുക്ക്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 11/ 03/ 2022 >> രചനാവിഭാഗം - കവിത