വ്യക്തിശുചിത്വം പാലിച്ചിടേണം
നിശ്ചിത അകലത്തിൽ ജീവിച്ചീടേണം
കൊറോണക്കെതിരെ പൊരുതീടേണം
നാടിന് നന്മ വരുത്തീടേണം...
കൈകൊടുക്കുന്നത് നിർത്തീടേണം
മാസ്ക് ധരിച്ച് നടന്നീടണം
ദിവസവും നമ്മൾ കൈകഴുകീടണം
രാവിലെ വൈകീട്ട് കുളിച്ചീടണം...
ഡോക്ടർമാർക്ക് ജോലിയുമായി
പോലീസുകാർക്ക് ഡ്യൂട്ടിയും കൂടി
മനുഷ്യരെല്ലാം ഭീതിയിലായി
കൊറോണ നമ്മുടെ ശത്രുവുമായി
ലോകത്തെ മുഴുവനായ് വിഴുങ്ങുന്ന വൈറസ്
നേരിടാനായി മാനവരെല്ലാം
ഒന്നിച്ചൊന്നായ് പൊരുതീടണം
കൊറോണക്കെതിരെ പൊരുതീടണം