ജാഗ്രത

വിളിക്കാതെ വന്നൊരു
അതിഥിയെ ഭയന്നു ഞാൻ,
എത്രയോ മാസം കടന്നു പോയി ,
 പുതിയതരം പരിഷ്‌ക്കാരങ്ങൾ
മനുഷ്യ ജീവിതത്തിൽ സംഭവിച്ചു
എത്രയോ മാറ്റങ്ങൾ വന്നു പോയി .
മാസ്‌ക്ക് ധരിക്കേണം ,കൈകഴുകേണം
സാനിട്ടയ്‌സർ ഉപയോഗിക്കേണം.
ഈ അവധിദിവസങ്ങൾ ,
പാഴാക്കിയില്ല ഒന്നുമേ ഞാൻ,.
പച്ചക്കറികൾ നട്ടുനനച്ചു ഞാൻ വീട്ടുവളപ്പിൽ .
എന്റെ ജീവിതത്തിൽ എത്രയോ മാറ്റങ്ങൾ ,
വിളിക്കാതെ വന്നൊരതിഥിയെ
ഓർത്തു ഞാൻ
ജാഗ്രതയോടെ ജീവിക്കുന്നു.

അമിത് വി എസ്
3 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത