കൊറോണ

കൂട്ടുകാരെ, ഇപ്പോൾ ലോകം മുഴുവൻ ഒരു മഹാമാരി പടർന്നു പിടിക്കുകയാണല്ലേ? ആ മഹാമാരിയുടെ പേര് കോ വിഡ്- 19 എന്നാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ? അധ്യാപകരും കുട്ടികളും ലോക്ക് ഡൗണിൽ വീട്ടിൽ തന്നെ ഇരിപ്പല്ലേ.ഡോക്ടർമാർ ,നഴ സുമാർ ,കുട്ടികൾ ,പ്രവാസികളും വളരെ ബുദ്ധിമുട്ടിലാണ് .കേരളവും ഇന്ത്യയും അടച്ചു .മനുഷ്യർ തമ്മിൽ ഇടപെടുമ്പോളാണ് ഈ രോഗം പകരുന്നത് .ഇതിനെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ഇരിക്കണം.എങ്കിൽ മാത്രമേ മഹാമാരിയിൽ നിന്ന് നമുക്ക് കരകയറാൻ സാധിക്കുകയുള്ളൂ. നമുക്കൊന്നായി ഇതിനെതിരെ പോരാടാം. നാം മലയാളികൾ ഇനിയും പാoമുൾക്കൊള്ളേണ്ടത് ഉണ്ട്. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ്- 19 എത്തിക്കഴിഞ്ഞു .ആരാധനാലയങ്ങളിലെ മതാചാരങ്ങൾ നിർത്തിവെച്ചു. ടൂറിസ്റ്റു കേന്ദ്രങ്ങൾ പൂട്ടി. വല്ലാത്ത മുകമായ അവസ്ഥയിലാണ് നാമിന്ന്. നമ്മുടെ പ്രശ്നങ്ങളെല്ലാം തീരെണമെങ്കിൽ നാം തന്നെ മുന്നിട്ടിറങ്ങണം. ഇനിയും തയ്യാറായില്ലെങ്കിൽ നാം തന്നെ അനുഭവിക്കേണ്ടി വരും . നമുക്ക് ഈ മഹാമാരിയേ നേരിട്ടേ പറ്റൂ .

ഫാത്തിമ സഫ ടി പി
3 A എസ് എൻ. എൽ .പി. സ്കൂൾ തിരുവള്ളുർ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം