അമ്മയാം ഭൂമി ദാനമായ് തന്ന സ്വർഗ്ഗമാണല്ലോ ഈ പ്രകൃതി... മരങ്ങൾ മുറിക്കുന്നു മലകൾ തകർക്കുന്നു ഒഴുകുന്ന പുഴകളെ മണൽ വാരി മലിനമാക്കുന്നു..... കാടില്ല, മലയില്ല കുന്നില്ല മേടില്ല.... മണമുള്ള പൂവും കിളിയുടെ പാട്ടും പോയ് മറഞ്ഞു..... നമ്മളാം കുട്ടികൾ ഇനിയുള്ള ഭൂമിയുടെ കാവൽക്കാർ ആയിടേണം.... പൂക്കളെ,കിളികളെ മണ്ണിനെ മരങ്ങളെ സ്നേഹിച്ച് ലാളിച്ച് ഭൂമിയെ നമുക്ക് സ്വർഗ്ഗമാക്കാം.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത