പ്രകൃതി ജീവന്റെ നിലനിൽപ്പിന് ആധാരമാണെന്നും പ്രകൃതിയെ സ്നേഹിച്ച് പരിപാലിക്കാൻ നാം ബാധ്യസ്ഥരാണെന്നുമുള്ള അവബോധം വിദ്യാർഥികളിൽ ഉളവാക്കുവാനുമായി ആണ് സ്കൂളിൽ ഒരു മികച്ച പച്ചക്കറിതോട്ടം എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടത്.
പ്രകൃതിയെ കരുതലോടെ കാക്കുന്ന ഒരു തലമുറ ഞങ്ങളുടെ നാടിനും ഉണ്ടാവണമെന്ന ബോധ്യമാണ് ഈ പദ്ധതിയിലേക്ക് ഞങ്ങളെ എത്തിച്ചത്.
'വിഷാംശം ഇല്ലാത്ത ഭക്ഷണം നമുക്ക് കഴിക്കാം രോഗങ്ങളെ തടയാം' എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികൾ എല്ലാവർക്കുമായി പകർന്നു നൽകിയത്.
ഈ പദ്ധതിയുടെ ഭാഗമായി കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘പച്ചക്കറി കൃഷി വികസന പദ്ധതി’ പ്രകാരം തവിഞ്ഞാൽ കൃഷിഭവനിലെ ഓഫീസർ ശ്രീ.സുനിൽ കെ.വി, കുട്ടികളിൽ കൃഷി സംസ്കാരം വളർത്തിയെടുക്കുന്നതിനായി കുറഞ്ഞ ചെലവിൽ കുറഞ്ഞ സ്ഥലത്ത് എങ്ങനെയെല്ലാം കൃഷി ചെയ്യാം, ജൈവ കീട നിയന്ത്രണ മാർഗങ്ങൾ, നമ്മുടെ ഭക്ഷണ രീതി, ഭക്ഷണ സാധനങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസ്സ് എടുത്തു. തുടർന്ന് ഉപയോഗശൂന്യമാണെന്ന് കരുതി വലിച്ചെറിഞ്ഞ സിമന്റ് ചാക്കുകൾ ഹെഡ്മാസ്റ്ററുടെ സഹായത്തോടെ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ അതിൽ മണ്ണ് നിറച്ച് തക്കാളി, കാബേജ്, മുളക്, വഴുതന, മുളക്, കാരറ്റ് തുടങ്ങിയവയുടെ തൈകൾ നട്ടു.