കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. 1957 ജൂൺ 17 ന് ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ മാനേജ്മെൻറിന് കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.സിജോ ഇളംകുന്നപ്പുഴ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ബീന കെ എം -ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു.

വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 14 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം