വിളിപ്പേരിൽ നീ എത്രയോ ലളിതം
മനുഷ്യ നേത്രങ്ങൾക്ക് അദൃശ്യം
വടിവാളല്ല,തോക്കല്ല,പീരങ്കിയല്ല
എന്നിട്ടും നീയെത്ര ഭീകരൻ
കൊറോണ കുടുംബത്തിൽ
പുതുതലമുറയായ
നിന്നെ ലോകമെങ്ങും ഭയപ്പെടുന്നു
മാനവകുലമിന്ന്് നെട്ടോട്ടമോടുന്നു
ജീവന്റെ തുടിപ്പ് നിലനിർത്താൻ
വൻ സാമ്രാജ്യങ്ങൾ തലകുമ്പിടുന്നു
നിന്റെ വീര്യത്തിനു മുന്നിൽ
എന്തിനായി വന്നു നീ ?
ലോകത്തിൽ ശാക്തീകരണത്തിനോ ?
മാനവന്റെ മനസ്സിന്റെ ശുദ്ധീകരണത്തിനോ ?
അകലെ നിന്ന് ഞാൻ നിന്നെ നോക്കുമ്പോൾ
നീ വെടിപ്പാക്കുന്നു നാടും നഗരവും
പഠിപ്പിക്കുന്നു മനുഷ്യനെ കൈകൂപ്പുവാൻ
ഹസ്തദാനവും ആലിംഗനവും
ഭൂഷണമല്ലെന്ന് തെളിയിച്ചു നീ
വീര യോദ്ധാവിനെപ്പോലെ
മുന്നോട്ടുള്ള നിന്റെയീ യാത്ര
എന്റെ ഹൃദയ താളവും തെറ്റിക്കുന്നു
ശാസ്ത്രലോകത്തിന് മുന്നിൽ നീ
ജീവനില്ലാത്ത വെറും വൈറസ്
നിന്റെ അദൃശ്യമാം ശക്തിക്കു
സൃഷ്ടാവിന്റെ ശക്തി നീ
ലോകത്തിന് മുന്നിൽ ഇടിമിന്നൽ പോലെ
പായിക്കുന്നു
ചെറുതല്ല നീ
തോറ്റു പിന്മാറുന്നു
നിന്റെ മുന്നിലിന്ന് ലോകവും