ദുർഗന്ധ
പൂരിതമന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സുപോലെ...
ദുര്യോഗമാകുമീ കാഴ്ച്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല.
ആശുപത്രി തൻ പരിസരത്തും...
ഗ്രാമപ്രദേശത്തിലും നഗരത്തിലും ...
അമ്പലമുറ്റത്തിൻ മുന്നിലും
അങ്ങിങ്ങു പ്ലാസ്റ്റിക്കിൻ മാലിന്യവും
വിനോദകേന്ദ്രത്തിനു മുന്നിലും
വീഴുന്നു ചവറു കൂനകൾ.
ഇത് പ്രകൃതി മനുഷ്യനോട് പിണങ്ങിയകാലം
കലികാലം...
ആദ്യം ഒരു ചെറു ഷോക്ക് പോൽ വന്നില്ലെ പ്രളയദുരന്തം.
അവൻ പ്രകൃതിയെ മൂക്കറ്റം തിന്നിട്ടും മതിവരാതെ
താനെന്ന ഭാവം ചമഞ്ഞു നടന്ന് നടന്ന്
ഇന്നിതാ കുഞ്ഞൻ ജീവിക്കു മുന്നിൽ മുട്ടു കുത്തിപോൽ
എന്തൊരു കാലം ഇത്... കലികാലം...