എസ്. എൻ. വി. യു. പി. എസ്സ്. കാട്ടുപുതുശ്ശേരി/ചരിത്രം
സ്കൂൾ ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ബ്ലോക്കിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ കാട്ടുപുതുശ്ശേരി എന്ന ദേശത്താണ് കാട്ടുപുതുശ്ശേരി എസ് എൻ വി യു. പി. എസ്. സ്ഥിതി ചെയ്യുന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതും, മുസ്ലീം സമുദായം ഭൂരിഭാഗം വരുന്നതുമായ ഈ പ്രദേശത്ത് കാട്ടുപുതുശ്ശേരി സരളാമന്ദിരത്തിൽ ശ്രീ. എൻ ഗോപാലൻ വൈദ്യൻ 1964-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആരംഭകാലത്ത് പ്രൈമറി സ്കൂൾ ആയിരുന്നത് 1984-ൽ അപ്പർ പ്രൈമറി സ്കൂൾ ആക്കി ഉയർത്തി സർക്കാർ എയിഡഡ് ആയി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ പി. റ്റി എ യുടെ നേതൃത്വത്തിൽ 2015 ൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. 1 മുതൽ 7 വരെ ക്ലാസ്സുകൾ രണ്ട് കെട്ടിടങ്ങളിലായും പ്രീ-പ്രൈമറി വിഭാഗത്തിന് മാത്രമായി ഒരു കെട്ടിടവും ഒരു കമ്പ്യൂട്ടർ റൂമും ഒരു സ്റ്റോർറൂം, ഒരു പാചക പുരയും നിലവിലുണ്ട്. ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ കുട്ടികളുടെ ഒരു പാർക്കും വിശാലമായ കളിസ്ഥലവുമുണ്ട്