പേടിച്ചിടേണ്ട നാം, പേടിച്ചിടേണ്ട നാം
പേടിച്ചു നിൽക്കേണ്ട സമയമല്ല
പൊരുതിത്തുരത്തുവിൻ രോഗത്തിൻ വേരിനെ
പരിസരം വൃത്തിയായ് സൂക്ഷിക്കുവിൻ.
നാടിന്റെ വീടിന്റെ എല്ലായിടത്തും
നിത്യവും ശുചിയായി സൂക്ഷിക്കണം.
നമ്മുടെ നാടാണ് നമ്മുടെ വീടാണ്
നമ്മൾ വസിക്കും പ്രകൃതിയാണ്.
ഇന്നലെക്കണ്ടൊരാഭൂമിയേയല്ലിത്
ഇന്നിന്റെ ചായങ്ങൾ ചാലിച്ചതാ...
ഇനിയെത്ര നാളുകൾ ഭൂമിയിൽ ജീവിക്കും
ഇനിയുള്ള നാളുകൾ വൃത്തിയോടെ.
കണ്ണുതുറന്നു നാം നോക്കൂയീഭൂമിയെ...
കണ്ടോ അവിടെയാ വൃത്തിഹീനം
കണ്ണുകൾ കെട്ടി നാം വൃത്തികേടാക്കുന്നു
കണ്ടവയെല്ലാം വലിച്ചെറിഞ്ഞ്.
മണ്ണിന്റെ മുകളിലാ പ്ലാസ്റ്റിക് കത്തിച്ച്
മിണ്ടാതെ നിന്നു ശ്വസിച്ചിടുന്നു
മുറ്റത്തെ വൃത്തിയല്ലവിടെ വലുതെന്ന്
മറ്റുള്ളവർക്കവർ കാട്ടിടുന്നു.
ശുചിത്വമാണേറ്റവും വലുതെന്ന് ഭൂമിയിൽ
ശങ്കയില്ലാതെ പറഞ്ഞിടുവിൻ
ശാന്തമാം ഭൂമി സുരക്ഷിതയാകട്ടെ
ശുചിത്വമാമോരോ പ്രവൃത്തിയോടെ
ശാന്തമാം ഭൂമി സുരക്ഷിതയാകട്ടെ
ശുചിത്വമാമോരോ പ്രവൃത്തിയോടെ...