എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
പ്രകൃതി അമ്മയാണ് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധ്യാനത്തെ കുറിച്ച് ഓര്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂൺ അഞ്ചു മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചുതുടങ്ങുന്നത് എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രിയവും ഉണ്ട് . പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായ് നിലനിർത്തുകയും സുഖപ്രദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ ആകെമാനം ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകാരമായ ബാധിക്കാറുണ്ട്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്തനങ്ങളുടെ ബലമായി പരിസ്ഥിതിയുടെയും ഭൂമിയുടെതന്നെയും നിലനിൽപ്പ് അപകടമായേക്കാം. ഭൂമിയിലെ ചൂടിന്റെ വർധന ദിനംപ്രതി ഏഴായിരത്തിഅഞ്ഞൂറോളം കാട് നശിപ്പിക്കപ്പെടുന്നതായ് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങൾക്ക് ഇതുമൂകം വംശനാശം സമ്ഭഭവിക്കുന്നു. ഭൂമിയിൽ ലഭ്യമായ ജലത്തിന്റെ തൊണ്ണൂറ്റേഴ് ശതമാനവും ഉപ്പുവെള്ളമാവെന്നിരിക്കെ കുടിവെള്ളത്തിന്റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായ കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിര്ബന്ധിതരാകുകയും ചെയ്യുന്നു. ജലമലിനീകരണം കരമാലിന്യത്തിന്റെ നിർമാർജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ മണ്ണൊലിപ്പ് അതിവൃഷ്ടി വരൾച്ച പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായ ബാധിക്കുന്നു.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |