എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം2

രോഗപ്രതിരോധം2
ലോകമാകെ ഭീതീയിലാണ് കാരണം കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസ്. ഈ അസുഖത്തിന് ഇന്നു വരെയും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല അതിനാൽ നമ്മൾ എല്ലാവരും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്.

1.നമ്മൾ ആരും പുറത്തിറങ്ങരുത് 2.അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി പുറത്തിറങ്ങാൻ നോക്കണം. 3.പുറത്തു പോകുമ്പോൾ ഗ്ലൗസും മാസ്കും ധരിക്കുക. 4.ഇനി അഥവാ നമ്മുടെ കൈയ്യിൽ മാസ്ക് ഇല്ലെങ്കിൽ തൂവാലകൊണ്ട് മൂക്കും വായും പൊത്തുക. 5.പുറത്ത്പോയി വരുമ്പോൾ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. 6.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക 7.കടകളിൽ പോകുമ്പോൾ എപ്പോഴും സാനിറ്റൈസർ ഉപയോഗിക്കുക 8.നോട്ടുകളിലൂടെയും ഈ അസുഖം വരാം അതുകൊണ്ട് സാനിറ്റൈസർ ഉപയോഗിക്കുക. 9. എല്ലാവരും ജാഗ്രത പാലിക്കുക.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാം? കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം ആയതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാർഗ്ഗം എല്ലായ്പ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക.ഒരിക്കലും നിർജ്ജലീകരണം സംഭവിക്കരുത്.കുടിക്കുന്ന വെള്ളം തിളപ്പിച്ചാറി ഉപയോഗിക്കാം.ധാരാളം വിശ്രമിക്കുക ജലദോഷം,ചുമ,തൊണ്ടവേദന പനി എന്നിവയുടെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഇതിനാവശ്യമായ മരുന്നു കഴിക്കുക. വ്യക്തി ശുചിത്വം നിർബന്ധമായും പാലിക്കുക.

ആഷ്ന ജെ
7 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം