ഇന്നിതാ വീണ്ടുമൊരു മഹാദുരന്തം ലോകത്തെ ആകെ വിറപ്പിക്കുന്നു.
'എന്താണ് പ്രതിവിധി എന്നുള്ള ചിന്തയിൽ മാനവരാകെ കഷ്ടത്തിലായ്.
കൈ കഴുകീടുക അകന്നിരുന്നീടുക വീട്ടിലിരിക്കുക നല്ലതിനായ്.
ആരോഗ്യ പ്രവർത്തകർ ചൊന്നത് കേൾക്കാതെ പലരുമത് കാറ്റിൽ പറത്തി വിട്ടു.
വീട്ടിലിരിക്കാതെ ചുറ്റിയടിച്ചാൽ ഖേദം വരുമെന്ന് ഓർക്കുക നാം.
വീട്ടിലിരുന്ന് മുഷിയുന്ന മനുഷ്യരെ വീടൊരു തടവറ ആക്കരുതെ.
ഉള്ളിൽ ഒളിപ്പിച്ച കഴിവുകൾ പലതും പലരും പുറത്തേക്ക് കൊണ്ട് വന്നു.
വായിക്കാതെ പോയ പുസ്തകങ്ങൾ പൊടി തട്ടി എടുത്തു പലരുമിന്ന് .
ജങ്ക്ഫുഡ് മാത്രം രുചിച്ച നാവുകൾ നാടൻ ഭക്ഷണ രുചിയറിഞ്ഞു.
ചേനക്കും ചേമ്പിനും ചക്കക്കും മാങ്ങക്കും സ്വാദി ത്ര ഉണ്ടെന്നറിഞ്ഞു നമ്മൾ!
മതഭേദമില്ലാത്ത നിറഭേദമില്ലാത്ത മനുഷ്യകുലത്തെ കാണ്മതില്ലെ.
ആഘോഷമില്ലാത്ത ആർഭാടമില്ലാത്ത മാനവരാശിയെ കാണ്മതില്ലെ.
ഇന്നിതാ കോവിഡിൻ കാലത്ത്
ഭുമി നമ്മെ കണ്ട് പൊട്ടിച്ചിരിക്കുന്നു .
കാലം നമ്മെ മാറ്റിടുമ്പോൾ പ്രകൃതി തൻ സൗന്ദര്യം കൂടിടുന്നു .
ശുദ്ധമാം വായു വീശി കളിച്ചീടുകിൽ ഇലകളും പൂക്കളും നൃത്തം വെച്ചീടുന്നു.
വിമാനമില്ലാത്തൊരു മാനത്തേക്കിതാ പക്ഷികൾ കൂട്ടമായ് ചിറകടിച്ചുയരുന്നു.
മനുഷ്യൻ അടക്കിവാണ ഭൂമി
ഇന്ന് ആർത്തുല്ലസിച്ചീടുന്നു .
ഇന്നീ ഭൂമി എത്ര മനോഹരം! പ്രകൃതി രമണീയം!