എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം രോഗമുക്തി പരിസ്ഥിതി
ശുചിത്വം രോഗമുക്തി പരിസ്ഥിതി
ജൂൺ 5 ലോക പരിസ്ഥിതി ദിനം. വെറും ഒരു ചടങ്ങ് മാത്രമായി ആണോ നാം പരിസ്ഥിതി ദിനം ആചരിക്കേണ്ടത്. വൃക്ഷ തൈ മാത്രം നട്ടു കൊണ്ടാണോ നാം പരിസ്ഥിതി ദിനം ആഘോഷിക്കേണ്ടത്.അല്ല കാടും ,മലകളും, കുന്നുകളും, പുഴകളും അങ്ങനെ പലതും സംരക്ഷിച്ചു കൊണ്ടാകണം പരിസ്ഥിതി ദിനം ആഘോഷിക്കേണ്ടത് മനുഷ്യൻ്റെ ആർത്തി പിടിച്ചുള്ള ഓട്ടത്തിൽ അവൻ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്.നമ്മുടെ ജീവലോകം തന്നെ നിലനിൽക്കുന്നത് പരസ്പരാശ്രയ ചങ്ങലയിലാണ്. അതിൽ ഒരു ചങ്ങല പൊട്ടിയാൽ ജീവലോകം ആകെ താളം തെറ്റും. അതിലൊരു ചങ്ങല പൊട്ടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നദികൾ, കാടുകൾ, മലകൾ, നീർച്ചാൽ തുടങ്ങി എല്ലാത്തിനെയും നാം സംരക്ഷിച്ചാൽ നമുക്ക് ഈ ജീവലോകത്തെയും സംരക്ഷിക്കാം. ഒരു തരത്തിൽ നമ്മുടെ ജീവൻ തന്നെ ഷഡ്പദങ്ങളെ ആശ്രയിച്ചാണ്. അവ പരാഗണം നടത്തുന്നതിലൂടെയാണ് ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കുന്നത്. അത് കഴിച്ചാണ് നാം ജീവിക്കുന്നത്. അതു കൊണ്ടു തന്നെ ആ പ്രാണി കളില്ലെങ്കിൽ നാമില്ല. അതുപോലെ മരങ്ങളും നമ്മുടെ ജീവൻ്റെ ഒരു ഭാഗമാണ്. അവ നമുക്ക് നിത്യവും ശുദ്ധവായു നൽകുന്നു. എന്നാൽ നാം അവയെ മുറിച്ചു മാറ്റുന്നു. നാം തന്നെയാവുന്നു നമ്മുടെ കൊലയാളി. മരങ്ങളും മറ്റു ജീവജാലങ്ങളും എല്ലാം ഈ പരിസ്ഥിതിയിലെ അംഗങ്ങളാണ്. നാം അവയെ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെയും ജീവലോകത്തെയും സംരക്ഷിക്കുന്നു. എന്നാൽ നാം പലരും ഇതെല്ലാം മറന്ന് പരിസ്ഥിതിയെ കൊന്നു കൊണ്ടിരിക്കുന്നു. നമ്മുടെ കഴിഞ്ഞ തലമുറ ചെയ്ത നല്ല കാര്യങ്ങളുടെ ഫലം ആണ് നാം ഇന്ന് അനുഭവിക്കുന്നത്. അവർ നമുക്ക് നല്ലൊരു നാളയെയാണ് നൽകിയത്. എന്നാൽ നാം അതിനെ നിലനിർത്താനായി ശ്രമിക്കുന്നില്ല. നാം നഗരങ്ങളിലെക്കൊന്നു പോയാൽ ചില സ്ഥലങ്ങളിൽ ആളുകൾ മൂക്കുപ്പൊത്തിയാണ് നടക്കുന്നത്.ഇന്നീ അവസ്ഥ ഗ്രാമങ്ങളിലും കാണുന്നു. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ മണ്ണിൽ അലിയാതെ ചീഞ്ഞ് നമുക്കു തന്നെ ദോഷമായിരിക്കുന്നു. ഇതെല്ലാം കണ്ടതുകൊണ്ടാകാം മഹാനായ കവി ഒ.എൻ.വി.കുറുപ്പ്' ഭൂമിക്കൊരു ചരമഗീതം' എഴുതിയത്.ഇനിയും നാം ആ ചരമഗീതം പാടരുത്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് ഭൂമിക്കായി ഒരു താരാട്ട് പാട്ടു പാടാം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നാം അതിനെ ശുചീകരിക്കുകയും വേണം.പരിസ്ഥിതി ശുചിത്വം അനിവാര്യമാണ്.ഇതിലൂടെ നമുക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങി കൊതുകുകൾ പരത്തുന്ന പല അസുഖങ്ങളെയും തടയാനാകും. ആഴ്ചയിലൊരിക്കൽ പരിസ്ഥിതി ശുചിത്വത്തിനായി നാമെല്ലാവരും നമ്മുടെ വീടും പരിസരവും ശുചിയാക്കുക. അതുമൂലം കൊതുകുകളും നശിക്കുന്നു. പരിസര ശുചിത്വം മാത്രം പോരാ നാം സ്വയം ശുചിയാകണം.അതായത് വ്യക്തി ശുചിത്വം പാലിക്കണം.ഇന്നത്തെ കാലത്ത് പല രോഗങ്ങളും നമ്മുടെ നാട്ടിൽ പരക്കുന്നുണ്ട്. ഈ രോഗങ്ങളെ ഒക്കെ നേരിടാൻ വ്യക്തി ശുചിത്വം നിർബന്ധമാണ്. ശുചിത്വം പാലിക്കുകയാണ് രോഗമുക്തി നേടാനുള്ള ഏക ഉപാധി. അലക്സാണ്ടർ ചക്രവർത്തിയെ പോലെ ഇന്ന് ലോകം കീഴടക്കി കൊണ്ടിരിക്കുകയാണ് മഹാ മാരിയായ കൊറോണ എന്ന കൊ വിഡ് 19 ഇതിനെ ചെറുക്കിനായി കൈകൾ സോപ്പുകൾ ഉപയേഗിച്ച് കഴുകുവാനും സാമൂഹിക അകലവും മറ്റും പാലിക്കാനാണ് നമ്മോട് ആരോഗ്യമേഖല നിർദ്ദേശിക്കുന്നത്. അതു കൊണ്ടു തന്നെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മാസ്ക് ധരിക്കാതെ പുറത്തിറങ്ങതും ശിക്ഷാർഹമാണ്. ഇതിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാംശുചിത്വം നമ്മുടെ ജീവിതത്തിൽ എത്രയേറെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന്.. ശുചിത്വത്തിലൂടെയും , പരിസ്ഥിതി ബോധത്തിലൂടെയും നവീന ആശയങ്ങളിലൂടെയും ശുചിത്വ ബോധവും രോഗപ്രതിരോധശേഷിയുമുള്ള ഒരു നല്ല നാളയെ നമുക്ക് വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |