എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/നാം പഠിച്ച പാഠം

നാം പഠിച്ച പാഠം

കൈകൊടുക്കലും, കെട്ടിപ്പിടിക്കലും
ഒഴിവാക്കിടാം, നമുക്കൊഴിവാക്കിടാം.
കൈകൾ കൂപ്പി നമിച്ചിടാം
നമുക്കേവരെയും നമിച്ചിടാം..........
ആഡംബരങ്ങളും ഒത്തുകൂടലും
നിരത്തിലെ തിരക്കും, ജാഥയും
പിന്നെ പ്രാർത്ഥനാലയങ്ങളും
ഒഴിവാക്കിടാം, നമുക്കൊഴിവാക്കിടാം........
സോപ്പുകൊണ്ട് കൈകഴുകാം.
സാനിറ്റൈസറും മാസ്കും കൊണ്ട്
ശുചിയായ് നടന്നിടാം നമുക്ക്
ശുചിയായ് നടന്നിടാം.......
അദൃശ്യമായ കൊറോണയെ
ജീവനെടുക്കും കൊറോണയെ
മറഞ്ഞിരുന്നു തുരത്തിടാം.
നമുക്കു തുരത്തിടാം.....

അമൃതകൃഷ്ണ
3 എ എസ് വി എം എ എൽ പി എസ് ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത