എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

ഡയറിക്കുറിപ്പ്

18. 04 2020
സൂര്യപ്രകാശം പതിവുപോലെ എന്നെ ഉറക്കത്തിൽ നിന്ന് ഉണർത്തി. പ്രഭാതകൃത്യങ്ങൾ ഒക്കെ ചെയ്ത് ക്ലോക്കിന്റെ സൂചികളിലേക്കു നോക്കിയിരുന്നു. ഈ അവധിക്കാലം മിക്കസമയവും ക്ലോക്കിന്റെ മുന്നിലായിരിക്കും. ടിവിയും, ഫോണും കണ്ടു മടുത്തു. എത്ര നേരമെന്നു വച്ചാ ഫോണും ടിവിയും കാണുക?. കൂട്ടുകാരെ കാണാനും അവരോടൊത്ത് കളിക്കാനും തോന്നുന്നു. മദ്രസയുമില്ല, സ്കൂളും ഇല്ല, യാത്രയും ഇല്ല, കളികളും ഇല്ല. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം എന്ന് ഉമ്മ പറയാറുണ്ട്. കൊറോണ വാർത്തകൾ വീട്ടിലും കാണാം. ഫോണിലും കാണാം. മാങ്ങാക്കാലമായതിനാൽ ഞാനും താത്തയും ഉപ്പും മുളകും കൂട്ടി കഴിക്കാറുണ്ട്. കഥകളും കവിതകളും വായിച്ചും ചിത്രങ്ങൾ വരച്ചും സമയം രാത്രിയാകും. കിടക്കുമ്പോൾ ഈ കൊറോണാ വൈറസിനെ ലോകത്തിൽ നിന്ന് തന്നെ തുടച്ചു നീക്കേണമേ എന്ന് പ്രാർത്ഥിച്ചു ഉറക്കത്തിലേക്ക് പോകും....

ഹാഫിസ് എ
2 എ എസ് വി എം എ എൽ പി സ്കൂൾ, നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം