എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/സംഗീത ക്ലബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



2016-2017

സംഗീത അദ്ധ്യാപകനായ ബിബിൻകുമാറിന്റെ നേതൃത്വത്തിൽ സിംഫണി എന്ന പേരിൽ ഒരു സംഗീത ക്ലബ് പ്രവർത്തിക്കുന്നു. ഹൈസ്കുളിലേയും യു.പി ക്ലാസ്സുകളിലേയും കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. സംഗീത ക്ലബിന്റെ നേതൃത്വത്തിൽ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കർണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയിൽ നടത്തി..യു.പി.യിലെ സഫീർ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവർ സപ്തസ്വരങ്ങൾ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലർത്തി.


Music Club Members with Arjunan Master,Music Teacher Bibin Master and Piano Master










2018-2019

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ക്ലബംഗങ്ങൾക്കുള്ള ഗിറ്റാർ,ഓടക്കുഴൽ,പിയാനോ എന്നീ ഉപകരണങ്ങളിലുള്ള പരിശീലനം നൽകുന്നു.


പിയാനോ,ഗിറ്റാർ എന്നീ വാദ്യോപകരണങ്ങളിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ