മികവ് 2019 ഒരു റിപ്പോർട്ട്

പത്താംക്ലാസിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്നലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം ഡയറ്റ് നടപ്പാക്കിയ മികവ്-2019 പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾക്ക് മുന്നോടിയായി ഈ സ്കൂളിൽ ജനുവരി ഉരുപത്തിമൂന്നാം തീയതി എസ് ആർ ജി യോഗം ചേർന്നു. കോ-ഓർഡിനേറ്ററായി അധ്യാപികയായ സി എസ് റാണിയെ തെരഞ്ഞെടുത്തു. ക്രിസ്മസ് പരീക്ഷാഫലം വിശകലനം ചെയ്ത് കുട്ടികളുടെ ഗ്രേഡ് നില കണ്ടെത്തി.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിക്കുന്ന കുട്ടികൾക്കായി രാവിലെ എട്ടര മുതൽ ഒമ്പതര വരെയും, ശരാശരിയിൽ താഴെയുള്ള കുട്ടികൾക്കായി വിഷയാടിസ്ഥാനത്തിൽ നാലുമുതൽ അഞ്ചരവരെയും പ്രത്യേകം പരിശീലനം നൽകി.

മൊഡ്യൂൾ പ്രകാരം സ്കൂൾതല രക്ഷാകർത്തൃ ബോധവൽക്കരണം ഫെബ്രുവരി ഏഴ്,എട്ട് തീയതികളിലായി നടത്തി.'സ്നേഹപൂർവ്വം രക്ഷിതാക്കളോട്' എന്ന ലഘുലേഖ രക്ഷിതാക്കൾക്ക് നൽകി.കുട്ടികൾക്കായുള്ള ദ്വിദിന ക്യാമ്പ് തോല്ക്കാനെനിക്കു മനസില്ല എന്ന വീഡിയോ കാണിച്ചുകൊണ്ട് ആരംഭിച്ചു.ഒരു മോട്ടിവേഷൻ സെഷനും വിഷയാടിസ്ഥാനത്തിൽ വ്യത്യസ്ത മൊഡ്യൂളുകളെഅടിസ്ഥാനമാക്കിയുമാണ് ക്യാമ്പ് നടത്തിയത്.പരീക്ഷയെഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി ചർച്ച ചെയ്യുകയുണ്ടായി.പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തു.വർക്ക്ഷീറ്റ്,എെസിടി സാദ്ധ്യത എന്നിവ പ്രയോജനപ്പെടുത്തി.മോഡൽ പരീക്ഷക്കുമുമ്പായി പ്രി-ടെസ്റ്റ് നടത്തി,കുട്ടികളെ തയ്യാറാക്കി. എസ്എസ് എൽസി പരീക്ഷാർത്ഥികൾക്ക് നോ ഡി പ്ലസ്,മാക്സിമം എ പ്ലസ് എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുവാൻ ഈ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.