എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ചങ്ങാതിക്കൂട്ടം

കേരളം ഭിന്നശേഷി സൗഹൃദസംസ്ഥാനമായി പ്രഖ്യാപിക്കുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സർവ്വ ശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തേയും ഭിന്നശേഷി സൗഹൃദ വിദ്യാലയ മാക്കുന്നതിനായി ചങ്ങാതിക്കൂട്ടം എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.ശയ്യാവലംബരായ കുട്ടികളെ പൊതുധാരയിൽ എത്തിക്കുവാൻ വേണ്ടിയുള്ള പരിപാടിയാണ് ചങ്ങാതിക്കൂട്ടം.റിസോഴ്സ് അധ്യാപികയായ ജോനയുടെ നേതൃത്വത്തിൽ എസ് ആർ ജി കൂടുകയും ചങ്ങാതിക്കൂട്ടത്തിന്റെ ചുമതല സ്കൂളിലെ അധ്യാപികയായ ബിനു ജി ദാസിന് നൽകുകയും ചെയ്തു.ഫെബ്രുവരി ഏഴ്,എട്ട് തീയതികളിൽ ട്രൈ ഔട്ട് ക്ലാസ് നടത്തി.ആദ്യപ്രവർത്തനമെന്ന നിലയിൽ ഫെബ്രുവരി പതിമൂന്നിന് കൗൺസിലറായ സുനിതാ ശെൽവം,പിടിഎ പ്രസിഡന്റ് പ്രിയാ രാജീവ്,അധ്യാപികമാരായ ജോന, ബിനു ജി ദാസ് എന്നിവരോടൊപ്പം ആറാം ക്ലാസിലെ പത്തുകുട്ടികൾ അടങ്ങുന്ന ഒരു സംഘം അതേ ക്ലാസിൽ പഠിക്കുന്നതും ശയ്യാവലംബനുമായ അലൻ ജോണിന്റെ വീട് സന്ദർശിക്കുകയുണ്ടായി.ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ച കുട്ടികൾ കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും അലന് നൽകിയാണ് മടങ്ങിയത്.