പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 2017 ഒക്ടോബർ മുപ്പത് തിങ്കളാഴ്ച സ്കൂൾ തലത്തിൽ നടന്നു. ബി ആർ സി ട്രെയിനറായ എം.കെ നിഷയാണ് ഉദ്ഘാടനം നിർവഹിച്ചത്.പരിഹാര ബോധനം നിർദ്ദേശിക്കുന്ന വിഷയങ്ങളിലെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന രീതിയിലുള്ള പ്രവർത്തനത്തിലൂടെ അവരുടെ പങ്കാളിത്തം ഉൾപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം ഗംഭീരമാക്കാൻ നിഷക്ക് കഴിഞ്ഞു.അദ്ധ്യാപികമാരായ കെ.പി മായ , കെ.ആർ അനു എന്നിവർ സംസാരിച്ചു.

ശ്രദ്ധ