എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഓണാഘോഷം

ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ രണ്ടാം തീയതി ഗംഭീരമായി ആഘോഷിക്കുകയുണ്ടായി.ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിച്ചു.ഒമ്പത് എ യിലെ ആരോൺ നടത്തിയ മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത് കുട്ടികളിൽ കൗതുകവും ചരിത്രസ്മരണ ഉണ്ടാക്കുന്നതുമായിരുന്നു.ആഘോഷത്തിന് മോടികൂട്ടുന്നതിന് കുട്ടികൾക്കായി പൂക്കള മത്സരം,സുന്ദരിക്ക് പൊട്ടുകുത്തൽ,ചാക്കിൽ ഓട്ടം എന്നിവക്കു പുറമേ അധ്യാപകർക്ക് കസേരകളി എന്നീ ഇനങ്ങളും ചിട്ടപ്പെടുത്തിയിരുന്നു.ആഘോഷങ്ങളുടെ സമാപനംകുറിച്ചുകൊണ്ട് പായസവിതരണവും നടത്തുകയുണ്ടായി.