രണ്ടായിരത്തിഇരുപത്തിമൂന്ന് ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കപ്പെട്ടു.സ്കൂൾ അസംബ്ലിയിൽ നടത്തിയ വിവിധ പരിപാടികളോടൊപ്പം പരിസ്ഥിതിദിന സന്ദേശവും നൽകുകയുണ്ടായി.മാലിന്യമുക്ത ക്യാമ്പസ്എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മരത്തിൽ തീർത്ത വിത്തടങ്ങിയ പേനകൾ വിതരണം ചെയ്യപ്പെട്ടു.അധ്യാപികയായ സിനിമോൾ സി എസ് ന്റെ നേതൃത്വത്തിൽ ഹീൽ ക്ലബ്രൂപീകരിച്ച് പ്രവർത്തനം തുടങ്ങുന്നതിനുള്ള തീരുമാനവും എടുക്കുകയുണ്ടായി.പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കികൊണ്ടുവന്ന പോസ്റ്ററുകളുടെ പ്രദർശനവും റാലിയും സംഘടിപ്പിച്ചു.കോട്ടക്കൽ ആയുർവേദ വൈദ്യശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ബോധവൽക്കരണ ക്ലാസും നടന്നു.സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടീലും നടക്കുകയുണ്ടായി.