ഇന്നെന്റെ മുറ്റത്ത് കണ്ടൊരു ചെമ്പോത്ത്...
ചിക്കി ചികഞ്ഞു നോക്കിയപ്പോ...
കണ്ടില്ലാ തെല്ലും വിശപ്പടക്കാനായി...
കിട്ടിയതോ പ്ലാസ്റ്റിക് മാലിന്യമത്...
നമ്മൾ മനുഷ്യർ ഭൂവതിൻ മാറത്ത്...
അലക്ഷ്യമായിട്ടിടും മാലിന്യങ്ങൾ...
നാളെയാ മഹാമാരിയായി മാറീടും...
മറക്കല്ലേ സോദരാ മരിക്കും വരെ...
നമ്മളീ ഭൂമിയെ സുന്ദരമായ്
കാത്തെന്നാൽ
നമ്മുടെ ഭാവിയും സുന്ദരം
സുരക്ഷിതം
ചിന്തിക്ക മാനവാ നീയെന്നും
ചന്തമായ് കാക്കുക
സുന്ദരമീ
പ്രകൃതിയെ