എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ മാറ്റുരച്ചപ്പോൾ

കൊറോണ മാറ്റുരച്ചപ്പോൾ

പരിസ്ഥിതി മലിനമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്.ഇതുമൂലം പല പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാൻ സാദ്ധ്യതകളേറെയാണ്.രണ്ട് മാസങ്ങളായി കേരളത്തിൽ വായു മലിനീകരണം കുറഞ്ഞിരിക്കുന്നു.കൊറോണ വൈറസ് ഭീതി മൂലം രാജ്യത്ത് ഇരുപത്തൊന്ന് ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മൂലമാണ് വായു മലിനീകരണം കുറഞ്ഞത്. പരിസ്ഥിതി മലിനീകരണവും കുറഞ്ഞിട്ടുണ്ട്.

എന്നാൽ മറുഭാഗത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്നു.രണ്ടായിരത്തി പത്തൊമ്പത് ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതിനകം ലോകം മുഴുവനും പടർന്നുപിടിച്ചിരിക്കുന്നു.രണ്ടായിരത്തിമൂന്ന്-രണ്ടായിരത്തിനാല് കാലഘട്ടത്തിൽ പടർന്നുപിടിച്ച സാർസ് വൈറസ്,രണ്ടായിരത്തിപതിനെട്ടിൽ കേരളത്തിൽ ഉണ്ടായ നിപ വൈറസ് എന്നിവ കൊറോണയേക്കാൾ മാരക വൈറസുകളാണ്.പക്ഷേ ഈ വൈറസുകളേക്കാൾ വേഗത്തിൽ കൊറോണ പടർന്നുപിടിക്കുന്നു.പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യൻ ഈ വൈറസിനെ അതിജീവിച്ചേക്കുമെങ്കിലും പ്രതിരോധശേഷി കുറഞ്ഞവർ മരണത്തിന് കീഴടങ്ങും. കേരളത്തിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ല.രോഗബാധിതർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട്.രോഗബാധ പടർന്നാൽ വൻവിപത്തിനുള്ള സാധ്യതയുമുണ്ട്.ഹൃദ്രോഗികളും ജീവിതശൈലീരോഗമുള്ളവ‍ർക്കും അതിജീവിക്കുക ബുദ്ധിമുട്ടായിരിക്കും. ഫാസ്റ്റഫുഡ് ശീലിച്ചവർക്ക് ഹൃദ്രോഗം പെട്ടെന്ന് പിടിപെടാം.അമിത വണ്ണമുള്ളവർക്കും വ്യായാമമില്ലാത്തവർക്കും ഇതിനുള്ള സാധ്യത കൂടുതലാണ്.പുകവലി ശ്വാസകോശത്തെ സാരമായി ബാധിക്കും.

ഈ കൊറോണക്കാലത്ത് എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം.കൊറോണക്കുള്ള വാക്സിൻ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ജാഗ്രതയാണ് ഏറ്റവും വലിയ മരുന്ന്.അതിനായി ഇടക്കിടെ കൈ കഴുകി വൃത്തിയാക്കുന്ന സ്വഭാവം ശീലിക്കേണ്ടതുണ്ട്.ഇരുപത് സെക്കന്റ് സമയം സോപ്പുപയോഗിച്ച് കൈകളുടെ പത്തിയിലും പുറത്തും വിരലുകൾക്കിടയിലും നഖങ്ങളുൾപ്പെടെ കഴുകി വൃത്തിയാക്കണം.വ്യക്തി ശുചിത്വം മാത്രം പോര പരിസര ശുചിത്വവും പാലിക്കണം.വീടും പരിസരവും അണു വിമുക്തമാക്കി വൃത്തിയായി സൂക്ഷിക്കണം.

ഈ കൊറോണക്കാലത്തിന് ശേഷം പരിസ്ഥിതി,ആരോഗ്യം,ശുചിത്വം എന്നീ മേഖലകളിൽകാര്യമായ മാറ്റം പ്രതീക്ഷിക്കാം.

ആൽഡ്രിൻ ഇഗ്നേഷ്യസ്
9 എസ്ഡിപിവൈബിഎച്ച്എസ് പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം