എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ എന്റെ കാഴ്ചയിൽ

കൊറോണ - എന്റെ കാഴ്ചയിൽ

രാജ്യം കോവിഡ്-19 അഥവാ കൊറോണ എന്ന രോഗത്തിനടിമപ്പെട്ടിരിക്കുകയാണ്.കൊറോണ എന്നതിന്റെ അർത്ഥം കിരീടം എന്നാണ്.ഇതിന് ഈ പേര് വരാൻ കാരണം ഇതിന്റെ രൂപം കിരീടം പോലെയാണ്.ഇതിന്റെ രോഗലക്ഷണങ്ങൾ കടുത്ത ചുമ,പനി,ശ്വാസതടസ്സം എന്നിവയാണ്.ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.കൈകൾ സോപ്പോ,ഹാൻഡ് വാ ഷോ ഉപയോഗിച്ച് കഴുകണം.ചുമയോ,പനിയോ ഉള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക.ഈ രോഗം ആദ്യം സ്ഥിരീകരിച്ചത് ചൈനയിലാണ്.അവിടെ ഒരു പാട് പേർ ഈ രോഗം ബാധിച്ച് മരിച്ചു.പിന്നീട് അവർ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചു.കൊറോണ ബാധിച്ചവർക്ക് വേണ്ടി 10 ദിവസം കൊണ്ട് ഒരു ലക്ഷം പേർക്ക് ചികിൽസിക്കാനുള്ള ആശുപത്രി പണിയുകയും ചെയ്തു.ചൈന,ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളിൽ കടുത്ത പ്രതിസന്ധി ഉണ്ടാവുകയും കൂടുതൽ പേർ മരിക്കാൻ ഇടയാവുകയും ചെയ്തു.ജാഗ്രത ഇല്ലായ്മയാണ് ഈ രാജ്യങ്ങളിൽ കൂടുതൽ രോഗം പടരാൻ കാരണം.ജാഗ്രത തന്നെയാണ് ഈ രോഗത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗ്ഗം.

മുഹമ്മദ് റസൽ എ എസ്
5 B എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം