എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം


എന്തോ നാലഞ്ചു ദിവസമായി രാജീവേട്ടന്റെ കോളൊന്നും വന്നില്ല എന്ന് സുമ ആലോചിക്കുകയായിരുന്നു.നാല് മാസം മുൻപ് ജോലി ചെയ്യാൻ രാജീവ്‌ വിദേശത്ത് പോയതാണ്.എല്ലാ മാസവും ജോലി ചെയ്തു കിട്ടുന്ന പണം അയച്ചു തരാറുണ്ട്.ഈ മാസത്തെ പണം നാട്ടിലുള്ള ഭാര്യ സുമയ്ക്കും മകൾ നീതുവിനും കിട്ടിയതുമാണ്.പിന്നെ എല്ലാ രാത്രിയിലും ഉള്ള ഫോൺ കോളാണ്.എന്ത് കൊണ്ടാണ് ഫോൺ ചെയ്യാത്തത് എന്ന് അവർക്കറിയില്ല.എന്നാൽ രാജീവ്‌ ജോലി ചെയ്യുന്ന രാജ്യത്ത് കൊറോണ വൈറസ് വളരെയധികം വ്യാപകമായി എന്നും തന്റെ ജോലി നിർത്തി വച്ചിരിക്കുകയാണെന്നും കഴിഞ്ഞ ആഴ്ച വന്ന കോളിൽ അയാൾ പറഞ്ഞിരുന്നു.പിന്നെ എന്ത് സംഭവിച്ചെന്ന് അവർക്ക് അറിയില്ലായിരുന്നു.ആ നാട്ടിൽ വൈറസ് വളരെയധികം പടർന്നു.അത് രാജീവിനും ബാധിച്ചു.അയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ കഴിയുകയായിരുന്നു.ഇത് സുമയ്ക്കും നീതുവിനും അറിയില്ലായിരുന്നു.അയാളുടെ ഒപ്പം താമസിക്കുന്നവർ ഈ വിവരം രാജീവിന്റെ വീട്ടിൽ അറിയിക്കാൻ മുതിർന്നില്ല.അയാളുടെ വീട്ടുകാർ എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു ഭയന്നാണ് പറയാഞ്ഞത്.അയാളുടെ അവസ്ഥ വളരെയധികം ഗുരുതരമായപ്പോളാണ് അവർ വീട്ടിൽ അറിയിച്ചത്.ഇത് അറിഞ്ഞ സുമയും നീതുവും മാനസികമായി തളർന്നു പോയി.എങ്കിലും രാജീവിന്റെ മനസ്സ് തന്റെ അതിജീവനം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.തന്റെ കുടുംബത്തിന്റെ കണ്ണീരിന്റെയും പ്രാർത്ഥനയുടെയും ഫലമായിട്ടാവാം അയാൾ ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.വളരെയധികം അത്ഭുതപരമായ ഒരു അതിജീവനമായിരുന്നു അയാളുടെ ജീവിതത്തിൽ ഉണ്ടായത്.ഇതുപോലെയുള്ള ഒരുപാട് ആളുകൾ നമ്മുക്കിടയിൽ ഉണ്ട്,അവർക്കു വേണ്ടത് സ്നേഹവും കരുതലുമാണ്.

അഭിഷേക് സി എസ്
9 C എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ