എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം

കനത്തമഴയെ അവഗണിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീദേവി കൃത്യം ഒമ്പതരക്ക്

പതാകഉയർത്തൽ ചടങ്ങ് നിർവഹിച്ചു.സ്കൂൾ മാനേജർ സിപി കിഷോർ,പിടിഎ പ്രസിഡന്റ് എംഡി ഷൈൻകുമാർ,സി ജി പ്രതാപൻ,എന്നിവർ

ചടങ്ങിൽ സന്നിഹിതരായിരുന്നു.പൂർവവിദ്യാർത്ഥിയും മുൻഅദ്ധ്യാപകനുമായ മനോഹരൻ മാസ്റ്റർ ചടങ്ങിലെ മുഖ്യാതിഥി അയിരുന്നു.

ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ കെ സീമ സ്വാഗതം പറഞ്ഞു.കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം,സ്കിറ്റ് എന്നിവ ചടങ്ങിലെ മുഖ്യ ആകർഷണങ്ങളായിരുന്നു.

സ്വാതന്ത്ര്യദിന ക്വിസ് മൽസരവും നടത്തുകയുണ്ടായി.അനദ്ധ്യാപകനായ പി പി സാജൻ കൃതജ്ഞത അർപ്പിച്ചു.ചടങ്ങുകളുടെ അവസാനം മധുരപലഹാര വിതരണവും

ഉണ്ടായിരുന്നു.


26056പതാകഉയർത്തൽ ചടങ്ങ്
26056കുട്ടികളുടെ പരിപാടികൾ