എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ശീലമാക്കണം ശുചിത്വം

ശീലമാക്കണം ശുചിത്വം

ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ തീവ്രതയും വേഗവും കുറയ്ക്കാൻ ലോക്ക് ഡൗൺ സഹായിച്ചു. ഭാഗികമായോ പൂർണമായോ ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ ഈ വ്യാധിയെ എങ്ങനെ പിടിച്ചു നിർത്താനാവുമെന്നാണ് നാം ചിന്തിക്കേണ്ടത്. ലോക്ക് ഡൗൺനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഇവ ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ. വ്യക്തി ശുചിത്വം • കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക. • ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതെ ഇരിക്കുക. • പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്ക് ധരിക്കുക. • പൊതുസ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക. • പൊതു ശുചിമുറികൾ ഉപയോഗിക്കുന്നത് കുറയ്ക്കുക. • അത്യാവശ്യങ്ങൾക്ക് അല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക. • വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക. • കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക.

വ്യക്തി ശുചിത്വമാണ് വൈറസിന് എതിരെ ഉള്ള ഏറ്റവും വലിയ പ്രതിരോധം.

പരിസര ശുചിത്വം

ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം എന്നത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നുള്ളതാണ്. വീടും പരിസരവും ശുചിയാക്കുന്നതിലൂടെ നമുക്ക് പരമാവധി വൈറസുകളെ അകറ്റി നിർത്തുവാൻ ആകും.

വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകിയാൽ നമുക്ക് വൈറസുകളെ മാത്രം അല്ല ഏത് രോഗത്തെയും അതിജീവിക്കാനാകും.


ലിറ്റീന ബാബു
8 B, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം