എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ലോകം പകച്ചുപോയ നിമിഷം
ലോകം പകച്ചുപോയ നിമിഷം
ചന്ദ്രനിലും ചൊവ്വയിലും പോകുന്ന സാങ്കേതികവിദ്യ ഉള്ള യുഗത്തിൽ കോവിഡ് 19 എന്ന ഒരു ചെറിയ വൈറസിനു മുമ്പിൽ ലോകം പകച്ചുപോയ നിമിഷം.അക്ഷരാർത്ഥത്തിൽ ലോകം നിശ്ചലമായി. ജീവന് വേണ്ടിയുള്ള നിലവിളി. മരണത്തിനു മുമ്പുള്ള ആർത്തനാദം മനുഷ്യന് സങ്കൽപ്പിക്കുവാൻ പോലുമാകാത്ത ദൈന്യത, വലിയവനോ ചെറിയവനോ എന്ന വിത്യാസമില്ലാതെ, ജാതി, വർഗ്ഗ, വർണ്ണ ലിംഗ ഭേദമെന്യേ മനുഷ്യൻ ഒന്നുമല്ലാതായ നിമിഷം. ഈ മഹാമാരിക്ക് എതിരായി നമുക്ക് അണിചേരാം. ആത്മാർത്ഥമായി സഹകരിക്കാം, വിജയിപ്പിക്കാം. വിദ്യാർഥികളായ നമ്മൾ നമ്മുടെ അധികാരികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകൾക്കും നിർദ്ദേശങ്ങൾക്കും കാതോർക്കാം.
ജീവൻ സംരക്ഷിക്കാം ഭാരതം വിജയിക്കട്ടെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |