തെറ്റ് ചെയ്തു നാം
പൊറുക്കാനാവാത്ത തെറ്റ്.
അനീതി കാട്ടി നാം ഭൂമിയോട്
തിരുത്തണം നാം ആ തെറ്റുകളെ.
ഓർമ്മയുണ്ടോ മനുഷ്യന്
ചെയ്തു പോയോരോ തെറ്റുകളെ?
ചപ്പുചവറുകൾ വലിച്ചെറിഞ്ഞും
ജലമതിൽ മഹാ വിഷം കലർത്തിയും;
തിരുത്തണം നാം ഈ തെറ്റുകളെ.
ചെയ്തു പോയോരോതെറ്റിൻ
ഫലമതായി വന്നൂ പല വിപത്തുകളും
പ്രളയവും പലതരം രോഗങ്ങളും
ഒരു മഹാമാരിയായി നമ്മെ പിടിച്ചുലച്ചു.
തിരുത്തണം നാം ഈ തെറ്റുകളെ
അണിചേരാം നമുക്കേവർക്കും
നമ്മുടെ നാടിന്റെ ക്ഷേമത്തിനായി
വരും തലമുറയുടെ നന്മയ്ക്കായി.