രാത്രി, നിന്നെ ഞാൻ കണ്ടു
ഇരുളിന്റെ യവനികക്ക പ്പുറം
തുനിലാച്ചിറകുവിരിയുന്ന രാത്രി
കുളിരിൻ കൈകളാൽ മെല്ലെ മെല്ലെ
തഴുകിയുറക്കുന്ന രാത്രി
ഇളകുന്ന നിഴലുകൾ ക്കിടയിൽലൊരു
ജീവന്റെ കണികയായി യുണരുന്ന രാത്രി.
പകലിന്റെ ചൂടും വിയർപ്പുമറിയാതെ-
യതിമന്ദമൊഴുകുന്ന രാത്രി
രാത്രി, നിന്നെ ഞാൻ കണ്ടു
ഇരുളിനെ യവനിക അപ്പുറം
ഇരുളിന്റെ യവനികക്കപ്പുറം
തുനിലാച്ചിറകുവിരിയുന്ന രാത്രി.
ഇരുളിന്റെ കൊമ്പത്തി രുന്നു പാടിടുന്ന
രാപ്പക്ഷി തന്നുടെ ശോകഗാനത്തിലും
മിഴികളിൽ കണ്ണനീർ നനവുമായി വന്നെന്നെ
ത്തഴുകി കടന്നു പോംതെന്നലിലും
അരുണോദയത്തിന്റെ ദൂതുമായെത്തുംമൊര ധ്രുവതാരകത്തിന്റെ പുഞ്ചിരിത്തെളിമയിലും
അകലങ്ങളിൽ നിന്നുമൊരു കൊച്ചു പൂവിന്റെ
പ്രണയം പരത്തും സുഗന്ധത്തിലും
രാത്രി, നിന്നെ ഞാൻ കണ്ടു.
വ്രണിതയാം ഭൂമിയിലൊരു സ്വാന്തനമായി നിറഞ്ഞ
രാത്രി. നിന്നെ ഞാൻ കണ്ടു.