എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രകൃതിയും നാമും

പ്രകൃതിയും നാമും

പ്രകൃതിയും പ്രകൃതിയും മനുഷ്യനും ഒന്നായ് പ്രവർത്തിച്ചാലേ മാനുഷനും മറ്റു ജീവജാലങ്ങൾക്കും സുഖപ്രദമായി ജീവിക്കാൻ സാധിക്കുകയുള്ളു.അതിന് ഉദാഹരണമായ ഒരു കഥയാണിത്. ജർമനിയിലെ ബെർലിനിൽ താമസിക്കുന്ന ഒരു വലിയ ധനികനായ കർഷകനാണ് സാം.അയാളുടെ മണ്ണിന് അനുയോജ്യമായ വൃക്ഷങ്ങൾ അയാൾ കണ്ടെത്തി നട്ടു പിടിപ്പിച്ചു. അത് മൂലം അയാൾ കുറേ സംമ്പാദിച്ച് തന്റെ കുടുംബത്തെ നന്നായി വളർത്തി സാമും പ്രകൃതിയും തമ്മിൽ വലിയ ബന്ധമുണ്ടയിരുന്നു.സാമിന് ഒരു കുട്ടിയുണ്ടായി അവന്റെ പേര് ഡാനിയേൽ എന്നായിരുന്നു. ഡാനിയേലിന് പക്ഷെ മരങ്ങളോട് താത്പര്യം ഉണ്ടായിരുന്നില്ല അതുകൊണ്ട് അവൻ വലുതായപ്പോൾ കൂടുതൽ സമ്പാദിക്കാനായിതന്റെ അച്ഛനായ സാം നട്ട് വളർത്തിയ മരങ്ങളെല്ലാം മുറിച്ച് കളഞ്ഞു. എന്നിട്ട് ആനാട്ടിൽ വിലയുള്ളതും പക്ഷെ തന്റെ മണ്ണിന് അനുയോജ്യമല്ലാത്തതുമായ വൃക്ഷങ്ങൾ നട്ട് പിടിപ്പിച്ചു. സാം ഇതിന് സമ്മതിച്ചില്ല. എങ്കിലും അവൻ അത് ചെയ്തു. കുറേ നാൾ പ്രതീക്ഷയുമായ് കടന്ന് പോയി അത് വളർന്ന് വലുതായപ്പോൾ മണ്ണിടിഞ്ഞ് ആ മരങ്ങൾ അയാളുടെ വീടിന് മുകളിലേക്ക് ഉരുണ്ട് ചാടി.അങ്ങനെ വലിയ തുക നഷ്ട്ടവും കടവും വന്ന് ചേർന്നു. അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.😭 പക്ഷെ സാം ഡാനിയേലിനെ പിടികൂടി ഉപദേശിച്ചു. "പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ നാം പെരുമാറിയാൽ അത് നമ്മളോടും വളരെ നന്നായി പെരുമാറും. പക്ഷെ പ്രകൃതിയോട് വിപരീതമായി പെരുമാറിയാൽ ചിലപ്പോൾ നമ്മളോട് അത് പ്രതികരിക്കുന്നത് മണ്ണിടിച്ചിലലിലൂടെയോ, പ്രളയത്തിലൂടെയോ അല്ലെങ്കിൽ (കോവിഡ് 19 പോലെയുള്ള)മഹാ വൈറസിലൂടെയോ അത് പ്രതികരിച്ചേക്കാം. അങ്ങനെ വന്നാൽ എല്ലാം ശാസ്ത്രം നോക്കിക്കൊള്ളും അത്രയും ഉന്നതിയിലാണ് ശാസ്ത്രം എന്ന് പറഞ്ഞവർെക്കല്ലാം അപ്പോൾ അത് മാറാൻ കാത്ത് വീട്ടിൽ തന്നെ ഇരിക്കാൻ മാത്രമെ കഴിയുകയുള്ളു😷🤒. അത്കൊണ്ട് പ്രകൃതിയോടും അതിലെ ജീവജാലങ്ങലോഡും അതിനു ഇഷ്ട്ട പെടുന്ന രീതിയിൽ പെരുമാറിയാൽ നമ്മുക്ക് സുഖപ്രധമായ രീതിയിൽ ജീവിക്കാം".അങ്ങനെ ഡാനിയേൽ നന്നാവാൻ തിരുമാനിച്ചു😇. നല്ല നല്ല വ്യക്ഷങ്ങൾ നട്ട് പിടിപ്പിച്ച് കോടികൾ സമ്പാദിച്ചു. സന്തോഷമായി ഡാനിയേലും കുടുംബവും ജീവിച്ചു.😎 ……………………………………………………………

ബെനഡിക്ട് ചാക്കോ മാത്യു
9 C എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ