വിവിധ ക്ലബ്ബുകൾ

ഐ.ടി. ക്ലബ്ബ്

നേതൃത്വം വഹിക്കുന്ന അധ്യാപകർ ശ്രീ അനിൽ എം ,ജോർജ്,ശ്രീ ബിനു ടി ഫ്രാൻസിസ്

തുടർച്ചയയായി രണ്ട് വർഷം യു പി വിഭാഗത്തിൽ ഉപ ജില്ലാ ഓവറോൾ ചാമ്പ്യൻമാർ. എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ സജീവ സാന്നിദ്ധ്യം. പല വർഷങ്ങളിലും കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു.


കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കലയന്താനി ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'

കലയന്താനി ഹൈസ്ക്കൂളിൽ പുതുതായി രൂപീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിലേയ്ക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒരു അഭിരുചി പരീക്ഷ 2018 മാർച്ച് 3 ന് രാവിലെ 10 നും 12 നും ഇടയിൽ നടത്തി. കൈറ്റിൽ നിന്നും ഓൺലൈനിൽ ലഭ്യമാക്കിയ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.

ആദ്യഘട്ട പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്. ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻസിനിമകൾ പരിചയപ്പെടുത്തുക, കഥകണ്ടെത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ TupiTube ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു. SITC അനിൽ എം ജോർജ്,കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സലോമി ടി ജെ, ശ്രീമതി ബെർളിമോൾ ജോസ് എന്നിവരാണ് പരീശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ഹെൽത്ത് ക്ലബ്ബ്

നേതൃത്വം വഹിക്കുന്ന അധ്യാപകർ ശ്രീ തങ്കച്ചൻ ജോൺ ,ശ്രീമതി ലാലി ടി സിറിയക് സ്കൂളിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം, ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുകയും, സ്കൂളിൽ ആരോഗ്യ വകുപ്പ് ലഭ്യമാകുന്ന അയൺഫോളിക് ഗുളികകളും വിരഗുളികകളും നിർദ്ദേശിച്ചിരിക്കുന്ന സമയങ്ങളിൽ കുട്ടികൾക്ക് നൽകുകയും കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു വിനോദയാത്ര