അറിയുവിൻ കൂട്ടരേ ........
കൊറോണയെന്ന വ്യാധിയെ
അകറ്റുവിൻ കൂട്ടരേ.......
കൊറോണയെന്ന വ്യാധിയെ
കൈകൾ രണ്ടും കഴുകുവിൻ
വൃത്തിയായി വയ്ക്കുവിൻ
കൊറോണയെന്ന വ്യാധിയെ
ഒന്നകറ്റിനിർത്തുവിൻ
കടയടച്ചു ,വഴിയടച്ചു ,സ്കൂളടച്ചു കൂട്ടരേ
പഠനമില്ല ,കളികളില്ല
വീട്ടിലായി നമ്മളും
വിജനമായി തെരുവുകൾ
ഭൂതമായ് കൊറോണയും
ഒത്തുചേർന്ന് ഈ ഭൂതത്തെ
അകറ്റിനിർത്താം കൂട്ടരേ ......