ലോകം ഇരുളാൽ കെട്ടുപിണഞ്ഞു കിടക്കുന്നു.....
വിജനമായ വഴികളിൽ നിശ്ച്ചലമായ അന്തരീക്ഷം.
പാതി വഴിയിൽ മിത്രങ്ങളെ
ഉപേക്ഷിച്ചു പുതിയ ലോകത്തേക്ക്...
ജനക്കൂട്ടങ്ങളില്ല, എങ്ങും നിശബ്ദമായ അന്തരീക്ഷം
ട്രാഫിക്ജാമുകളിൽ മുഖം മറച്ച ഒരാൾ
രക്ഷക്കായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന "മാലാഖമാർ "
ഇരുട്ട് നിറഞ്ഞ ലോകം, ആശയവിനിമയം ഇല്ലാത്ത രാജങ്ങൾ....
പട്ടിണിയാൽ വിതുമ്പുന്ന കുഞ്ഞു മനസ്സുകൾ.....
ദാരിദ്ര്യത്താൽ മനം നൊന്ത് ജീവനോടുക്കുന്ന കർഷകർ...
എന്റെ ലോക നാഥനെ.....
നീ കാണുന്നുവോ ഈ ദുർഘട കാഴ്ച്ചകൾ...
നിന്റെ മിഴികൾക്കിന്നെന്തു പറ്റി?...
ഇരുളാൽ നിറഞ്ഞ ഈ ലോകം
നാളേക്കു പ്രകാശമേകട്ടെ.....