എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/സ്നേഹ സമുദ്രം

സ്നേഹ സമുദ്രം


അതിമനോഹരമായ ചുറ്റുപാട് അവിടെ ഒരു വലിയ കണ്ടൽകാട് നിലനിന്നിരുന്നു.....ആകാടിൻ്റെ മധ്യത്തിലാണ് മനോഹരിയായ ഒരു വലിയ സമുദ്റം ഒഴുകി നീങുന്നത്. ആ സമുദ്റത്തിലാണ് എല്ലാ മൃഗങളും ജന്തുക്കളും വെള്ളം കുടിക്കാൻ എത്തുന്നത്. മാത്റമല്ല ഓരോരുത്തരും സംഘത്തോടെ ഒത്തുചേരുന്നതും ഈസമുദ്റതടത്തിലാണ്. അതുകൊണ്ടുതന്നെ ആ മനോഹരിയായ സമുദ്റം"സ്നേഹസമുദ്റം"എന്നേ പേരിൽ അറിയപ്പെടുന്നു. സന്ധ്യസമയം അല്ലെങ്കിൽ ഉച്ചസമയം ഈനേരങളിലാണ് മൃഗങളെല്ലാം സമുദ്റത്തിൽ കൂടുതലായും എത്തിച്ചേരുന്നത്. ആ കാട്ടിലെ എല്ലാമൃഗങളേയും ആ സമയത്ത്അവിടെ കാണാൻസാധിക്കും. സ്നേഹസമുദ്റമുള്ളതിനാൽ ഇതുവരേയും ഒരുജീവജാലവും വെള്ളംകിട്ടാതെ വലഞ്ഞിട്ടില്ല. ഏവർക്കുംആവശ്യമായവെള്ളം സ്നേഹസമുദ്റം നൽകിയിരുന്നൂ. ഒരുദിവസം ഒരുമുയൽവെള്ളംകുടിക്കാനായ് സമുദ്റത്തിൻെറ അരികിൽ ചെന്നുനിൽക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന അഴുക്ക്മുയലിൻെറശ്റദ്ധയിൽപെട്ടില്ല. അതുകൊണ്ടുതന്നെ കാൽതെറ്റി വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. അവൻനിലവിളിച്ചുകരഞ്ഞെങ്കിലും ആർക്കും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അവൻ ഒഴുകികൊണ്ടിരുന്നപ്പോൾ അങ് ദൂരെ വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഒരു പ്ളാവിൻെറ കൊമ്പ് കണ്ടു. അവൻ ഒഴുകുന്ന ധൃതിയിൽ അവൻ ആ കൊമ്പിൽ ആഞ്ഞുപിടിച്ചു. അങനെ ഒരുവിധത്തിൽ മുയൽകരകയറിരക്ഷപ്പെട്ടു.സിംഹരാജനോട് കാര്യം അറിയിച്ച മുയൽ അദ്ദേഹത്തോട് ഒഴുക്ക് അകറ്റാൻ അപേക്ഷിച്ചു. സിംഹരാജൻ തെല്ലും മടികൂടാതെ തന്നെ തൻ്റെ സ്നേഹിതരെ വിളിച്ച് കാര്യം അറിയിച്ചു. കുറച്ചുദിവസത്തിനകം അവർ സമുദ്റത്തിലെ അഴുക്കെല്ലാം വൃത്തിയാക്കുകയും എന്നുമുണ്ടായപോലെ സമുദ്റത്തെ മനോഹരിയാക്കുകയും ചെയ്തു. അന്നുണ്ടായതിനേക്കാൾ കൂടുതൽ മനോഹരിയായി സമുദ്റം ഇന്നുംനിലനിൽക്കുന്നു..


ദേവപ്രിയ എൻ പി
6 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ