എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/തീരാനൊമ്പരം

തീരാനൊമ്പരം

രാവുകൾ മായുമ്പോൾ ഓമലേ
നീയെന്നും മായാത്ത
നൊമ്പരമായിടുന്നു
കാണാത്ത നേരത്തു
കണ്ണിമയിൽ നീ
തീരാ ദു:ഖമായ് മാറിടുന്നു
ഒരു നോക്കു കാണുവാൻ പല
വട്ടമായി ഞാൻ
അലയുന്നു ഓമലേ രാപ്പകലായ്
വെറുതെയിരിക്കമ്പോഴെങ്കിലും ഓമലേ
എന്നെ കുറിച്ചു നീ ഓർത്തിടേണം
ഉള്ളുതുറന്നൊന്നു പുഞ്ചിരിച്ചിട്ടു ഞാൻ
ഏറെ കാലമായെൻെറ പൊന്നേ
നിൻ മനസ്സിൽ ഞാൻ
ഉണ്ടോ പൊന്നേ
ഉള്ളു തുറന്നൊന്നു ചൊല്ലിടേണം
നിഴലുപോൽ നിൻ
കൂടെ ഞാനുണ്ട് എന്നുമേ...
എന്നെമറക്കരുതെൻെറ പൊന്നേ...
നീയല്ലാതെ എൻെറ
മനസ്സിൽ വേറൊരു
പെണ്ണിനും സ്ഥാനമില്ലാ...
ആദ്യമായ് നിൻ മുഖം കണ്ടനാൾ
തൊട്ടെഞാൻ എൻ മനം
നിനക്കായ് പകുത്തു തന്നു...
എന്തുചെയ്യുമ്പോഴുമേതുനേരത്തും
നിന്നെകുറിച്ചുള്ളചിന്തമാത്റം,
നടവരമ്പിൽ ഞാൻ
ഒറ്റയ്ക്കിരിക്കുമ്പോൾ
നീകൂടെയുണ്ടെന്ന തോന്നൽ മാത്റം,
നിന്നെകാണാൻ കഴിയാത്ത നേരം,
വിങുന്നു എൻ മനം
എൻെറ പൊന്നേ...
ഒരുനാൾ എൻ സ്നേഹമറിഞ്ഞു നീ
എൻകൂടെ വരുമെന്ന പ്റതീക്ഷയിൽ ഞാനിരിപ്പൂ.....
വിങുന്ന എൻമനം അറിയാതെയെങ്കിലും
നിൻമുഖം ഓർക്കു
മ്പോൾ പൂവിടുന്നൂ.....
വാലിട്ടെഴുതി പൊട്ടും
കുത്തിയ നിൻമുഖം
മനസ്സീന്നു മായുകില്ലാ
നിന്നേയും കാത്തു
ഞാൻ ഉമ്മറത്തി
ണ്ണയിൽ വെറുതെയി
രിക്കണതെത്റ
നാളായ്.....
ഒരുവട്ടമെങ്കിലും അരികിൽവരുമോനീ..എൻവേദനയെല്ലാം
ദൂരെയകറ്റാനായ്
അകലല്ലേ ഓമനേ,
എന്നെത്തനിച്ചാക്കി
എവിടേയുംപോയ്മറയല്ലേ നീകൺമണീ...
രാവുകൾ മായുമ്പോൾ ഓമലേ...
നീയെന്നും മായാത്ത
നൊമ്പരമായിടുന്നൂ....
മായാത്ത നൊമ്പരമായിടുന്നൂ.....

ദേവപ്രിയ എൻ പി
6 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത