നൃത്തമാണ് വർണം
കവിതയാണ് വിനയം
കേരള നാടിന്റെ സ്വർണമാണ് ഉത്സവം
പഞ്ചാരിമേളം അരങ്ങേറും നാട്
വിസ്മയ കാഴ്ചകളുടെ ഉറവിടം തന്നെ
പ്രപഞ്ചത്തിൻ താളമേളം പോലെ
സ്വർണത്തെപ്പോൽ തിളങ്ങുന്ന പോലെ
ഭക്ഷണം പോലെ രുചിയുള്ളതാണ്
കുളിരിന്റെ കുളിരായ ഉത്സവ കാലം
സുഗന്ധം പരക്കുന്ന ജ്വാലയായി .
ജാലകം തുറന്ന് ഉത്സവം കാണാൻ കഴിയുമോ
ഉത്സവത്തെ ഞാനെൻ നാടിൻ അനുഭൂതിയായ് കരുതുന്നു
കേരളത്തിൻ അഭ്യുന്നതിയായ് കാണുന്നു
വേദി വെളിച്ചത്തിലേക്കിറങ്ങുന്ന കലാപ്രകടനങ്ങളൊന്നുമില്ല
കൊറോണ സ്വരമുയരുന്നു
ഉച്ചത്തിൽ ഉച്ചത്തിൽ ഉച്ചത്തിൽ
പിശാചിൻ സ്യഷ്ടിയാണിത്
നാശത്തിൻ ഉദയമാണിത്
പേടിക്കണം നമ്മളി തിനെ
കരുതലോടെ ഊറ്റത്തോടെ മുന്നേറണം
അതിനായ് നമുക്ക് അകലം പാലിക്കാം
ശ്രദ്ധയോടെ ശുചിത്വം പാലിക്കാം
ഇനിയും ഉത്സവങ്ങൾ വരും
അതിനായ് കാത്തു കാത്തിരിക്കാം