സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കലഞ്ഞൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ സരസ്വതി ക്ഷേത്രമാണിത്. കൂടൽ പ്രദേശത്തു ഒരു യു. പി. സ്കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രദേശവാസിയായ ശ്രീ. പി. കെ. കുഞ്ഞിരാമൻ അവർകൾ ആരംഭിച്ചതാണ് ഈ വിദ്യാലയം. ശ്രീനാരായണ യു. പി. സ്കൂൾ എന്ന നാമധേയത്തിലുള്ള ഈ വിദ്യാലയം 1976 ൽ സ്ഥാപിതമായി.

കൂടൽ പോലീസ് സ്റ്റേഷനും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും സമീപമായി 1 ഏക്കർ 27 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശ്രീ. പി. കെ. കുഞ്ഞിരാമൻ സ്ഥാപക മാനേജരായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1977 ൽ ശ്രീ. ടി. എൻ. ദാമോദരൻ തറമേലിന് കൈമാറ്റം ചെയ്യപ്പെട്ടു. നിലവിൽ ഈ സ്ഥാപനത്തിന്റെ അമരക്കാരൻ പാറുവേലിൽ ശ്രീ. സലിം കുമാർ അവർകൾ ആണ്. 2012 മുതലാണ് അദ്ദേഹം ഇതിന്റെ ചുമതലയേറ്റത്. തുടക്കത്തിൽ രണ്ടു കെട്ടിടങ്ങളിലായി പത്തോളം ക്ലാസ് മുറികളാണ് ഉണ്ടായിരുന്നത്. ആദ്യം അഞ്ചാം തരമായി തുടക്കം കുറിച്ച ഈ കലാലയം ആറും ഏഴും തരംകൂടി തുടങ്ങിയപ്പോൾ ആകെയുള്ള കുട്ടികളുടെ എണ്ണം 425 ആയി ഉയർന്നു. 9 ഡിവിഷനുകൾ ഉണ്ടായിരുന്നു.

ഈ കലാലയത്തിന്റെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി. രത്നകുമാരി ആയിരുന്നു. തുടർന്ന് വിലാസിനി, കമലമ്മ, കനകമ്മ, സുധാകുമാരി, ഭാനമ്മ, ശോഭന, ഭാരതിയമ്മ, ശിവാനന്ദൻ, സീനത്, ലീലാമ്മ, ശാന്തകുമാരി, രാധാമണി, നസീമ ബീവി, സാബു, ലൈല, സുരേന്ദ്രൻ (പ്യൂൺ) എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ന് ഈ കലാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി. ഷെസി. എസ്. ധരനാണ്. അധ്യാപകരായ ശ്രീ.രതീഷ്.ആർ.നായർ, ശ്രീ. രാജീവ് കുമാർ, ശ്രീ. അഭിഷേക് കൃഷ്ണൻ, ശ്രീമതി.മായ എന്നിവരും ശ്രീമതി.ജിനി (ഓഫീസ് അസിസ്റ്റന്റ്), ശ്രിമതി. ലത (ആയ) തുടങ്ങിയവരും ഇവിടെ നിലവിൽ സേവനമനുഷ്ഠിക്കുന്നു.