ദുഷ്ടമാംകൈകൾ അത്
മനുഷ്യന്റെതായി മാറുന്നു
വൃക്ഷത്തിൻ വേരുകൾ
പിഴുതെറിയുന്ന മനുഷ്യൻറെ ദുഷ്ടമാം കൈകളെ
സ്വാർത്ഥതയാം നിൻ മനസ്സിൽ
സഹജീവിസ്നേഹം മാഞ്ഞിടുന്നുവോ
പ്രകൃതിക്കുറ്റസുഹൃത്തായി
നിന്നിടൂ മനുഷ്യരെ നാം
ദുഷ്ടമാംകൈകൾ പ്രകൃതിയെ ഇല്ലാതാക്കുമ്പോൾ
കോപിഷ്ഠ ആകുന്നു പ്രകൃതി
നിർത്തുക മനുഷ്യരെ
ദുഷ്ടമാം കൈകൾ കൊണ്ടുള്ള നിഷ്ഠൂരമാം പ്രവർത്തികൾ