2022-23 വരെ2023-242024-25


പ്രവേശനോത്സവം

2024 ജൂൺ 3 ന് പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചു. ഈ വർഷം  കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളും, പഠനസാമഗ്രികളും, ചിത്രങ്ങളും, കരകൗശല വസ്തുക്കളും  ഉപയോഗിച്ചാണ് സ്കൂൾ അലങ്കരിച്ചത്. സ്കൂൾ പ്രവേശനോത്സവം സ്കൂൾ പി.ടി.എ. വൈസ് പ്രസിഡൻറ് ഷിജു സ്വാമിനാഥൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ മിനി സേവിയർ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ സിന്ധു സുരേഷ്, പ്രിൻസിപ്പൽ നിഷ പി. ആർ, ഹെഡ്മാസ്റ്റർ വി. സി. സന്തോഷ് കുമാർ, എം. പി. ടി. എ. ചെയർപേഴ്സൺ ഷെറിൻ ജോസ്, സീനിയർ അസിസ്റ്റൻറ് സ്മിലി പി. എസ്, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, പിടിഎ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

പൂർവ്വ അധ്യാപകരായ ടി. കെ. ബാബു, എൻ. ഡി. ചന്ദ്രബോസ് എന്നിവർ കമ്പ്യൂട്ടർ ലാബ് നവീകരണ പദ്ധതിയുടെ ഭാഗമായി 2 ലാപ്ടോപ്പുകൾ സ്കൂളിന് കൈമാറി

പരിസ്ഥിതി ദിനം

 
പരിസ്ഥിതി ദിനാചരണം

ജൂൺ 5 ന് സ്കൂളിലെ പരിസ്ഥിതി ദിനാചരണവും നേച്ചർ ക്ലബ്ബിൻറെ ഉദ്ഘാടനവും മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അനൂപ് വി. ആർ. വൃക്ഷ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങളെ കുട്ടികളുടെ നേതൃത്വത്തിൽ ആദരിച്ചു.

വായനാദിനം

 

ജൂൺ 19 ന് സ്കൂളിൽ വച്ച് യുവ സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ സാബു കെ. വി. എസ്. വായനാദിനചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടന കർമ്മം നിർവഹിച്ചു. എം. പി. ടി. എ. ചെയർപേഴ്സൺ ഷെറിൻ ജോസ് അധ്യക്ഷത വഹിച്ചു അധ്യാപകരായ സിന്ധു എം. ആർ, ഷീജ പി. എ. എന്നിവർ അക്ഷരദീപം തെളിയിച്ചു ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ജിബി കുര്യാക്കോസ്, സീനിയർ അസിസ്റ്റൻറ് സ്മിലി എസ്. പി, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ഗീതു പി. കുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിന്റെ ദൃഷ്ടാവിഷ്കാരവും കവിത പാരായണവും നടത്തി.

യോഗാദിനം

ജൂൺ 21ന് സ്കൂളിൽ എൻ.സി.സി, എസ്. പി. സി. കുട്ടികൾ യോഗദിനം ആചരിച്ചു യോഗാചാര്യൻ ശ്രീ. സനൂപ് കുട്ടികൾക്ക് യോഗ ക്ലാസ് നൽകി. ഹെഡ്മാസ്റ്റർ വി. സി. സന്തോഷ് കുമാർ, സീനിയർ അസിസ്റ്റൻറ് സ്മിലി എസ്. പി, എൻ.സി.സി ഓഫീസർ സുജാൽ കെ. എസ്. എസ്. പി. ഒ. അഖിൽ കെ. എ. എന്നിവർ സന്നിഹിതരായിരുന്നു.

 

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26ന് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, ലഹരിക്കെതിരെ കയ്യൊപ്പ് ശേഖരണം, ലഹരി വിമുക്ത ക്യാമ്പയിൻ ലോഞ്ചിംഗ്, ലഹരിവിരുദ്ധ റാലി എന്നിവ നടത്തി. കാലടി റെയിഞ്ച് എക്സൈസ് എ. എസ്. ഐ. നെൽസൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ സിദ്ധിഖ് സീനിയർ അസിസ്റ്റൻറ് സ്മിലി എസ്. പി, സ്റ്റാഫ് സെക്രട്ടറി ജിബി കുര്യാക്കോസ് എസ്. പി. സി. കോഡിനേറ്റർ അഖിൽ കെ. എ, എൻ. സി. സി. കോഡിനേറ്റർ സുജാൽ കെ. എസ്. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.