എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/നാഷണൽ കേഡറ്റ് കോപ്സ്
𝙽𝙲𝙲- നാഷണൽ കേഡറ്റ് കോർപ്
നാഷണൽ കേഡറ്റ് കോർപ് ഇന്ത്യയിലെ ഏറ്റവും വലിയ യുവജന സംഘടനകളിൽ ഒന്നാണ്. 13 ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളാണ്. കര, വ്യോമ, നാവിക, സേനകളുടെ സംയുക്ത രൂപത്തിലുള്ള സേവനപ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്ന തോടൊപ്പം അവരിൽ അച്ചടക്ക ബോധവും രാജ്യസ്നേഹവും വളർത്തുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ''ഒത്തൊരുമയും അച്ചടക്കവും" ഇതാണ് എൻ സി സി യുടെ ആപ്തവാക്യം.
2005-ലാണ് സ്കൂളിൽ എൻ സി സി ആരംഭിക്കുന്നത്. അന്നത്തെ കായിക അധ്യാപകനായ ശ്രീ ജെസ്റ്റോ ജോസഫ് ആയിരുന്നു എൻ സി സി യുടെ അന്നത്തെ ഓഫീസർ. അദ്ദേഹത്തിന് ശേഷം മലയാളം അധ്യാപകനായ ഗോപകുമാർ കെ.ജി ആയിരുന്നു ഓഫീസർ. 2017 മുതൽ ശ്രീ സുജാൽ കെ.എസ്, എൻ സി സിയുടെ ഓഫീസറായി പ്രവർത്തിച്ചു വരുന്നു.
എല്ലാ വർഷവും 50 കുട്ടികൾക്ക് വീതം എൻ സി സി യിൽ കായികക്ഷമത യുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ അംഗത്വം നൽകുന്നു. രണ്ടുവർഷത്തെ പരിശീലനമാണ് എൻ സി സി കുട്ടികൾക്ക് നൽകുന്നത്. 8,9 ക്ലാസ്സുകളിൽ ആയി 100 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ആഴ്ചയിൽ 2 ദിവസം പരേഡ്, ക്ലാസുകൾ എന്നിവ നടക്കുന്നു. ഈ കുട്ടികൾക്ക് നമ്മുടെ യുദ്ധക്കപ്പലുകൾ സന്ദർശിക്കുന്നതിനും ഫയറിങ് പരിശീലനത്തിനുള്ള സൗകര്യവും കൊച്ചി നേവൽ ബേസിൽ വച്ച് ലഭിക്കാറുണ്ട്. രണ്ടു വർഷം പൂർത്തിയാക്കുന്ന കുട്ടികൾക്ക് പത്തു ദിവസത്തെ ആനുവൽ ട്രെയിനിങ് ക്യാമ്പും, എ സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള പരീക്ഷയും നടക്കുന്നു. ഇതിൽ വിജയികളാകുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്കും ഹയർ സെക്കന്ററി പ്രവേശനത്തിന് വെയിറ്റേജ് മാർക്കും ലഭിക്കുന്നു.
100- കുട്ടികളിൽ നിന്നും തിരഞ്ഞെടുക്ക പെടുന്ന കുട്ടികൾക്ക് നാഷണൽ ലെവലിൽ നടക്കുന്ന ട്രക്കിങ് ക്യാമ്പുകളിലും, നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പുകളിലും, റിപ്പബ്ലിക് ഡേ ക്യാമ്പുകളിലും പങ്കെടുക്കാൻ ഉള്ള അവസരം ലഭിക്കുന്നു.