എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

നമ്മൾ മനുഷ്യർ അഹങ്കരിച്ചിരുന്നു.. നമുക്ക് അസാധ്യമായി ഒന്നുമില്ല എന്ന ചിന്ത കൊണ്ട്. സത്യത്തിൽ മനുഷ്യൻറെ കൈകടത്തൽ ഏൽക്കാത്ത ഒരു മേഖലയും ഇന്ന് നിലവിലില്ല. നമ്മുടെ കാര്യസാധ്യങ്ങൾക്ക് വേണ്ടി ഭൂമിയെ സമസ്തമേഖലയിലും ചൂഷണ വിധേയമാക്കി. മനുഷ്യന് വേണ്ടി മാത്രം ഭൂമി എന്ന കാഴ്ചപ്പാടിൽ മറ്റു ജീവജാലങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട പരിഗണന നൽകാൻ മറന്നുപോയി. ഫാക്ടറികളിൽ നിന്നും വേസ്റ്റ് കത്തിക്കല് കൊണ്ടും വരുന്ന പുക നമ്മുടെ അന്തരീക്ഷത്തേയും, മാലിന്ന്യങ്ങൾ ഒഴിക്കിവിട്ട് നദികളേയും, അനിയന്ത്രിതമായ പാറ ഖനനവും, വനം കയ്യേറ്റവും, മനുഷ്യനിർമ്മിതമായ കാട്ടുതീയും... സർവ്വനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഈ ഘട്ടത്തിൽ ദൈവം നൽകിയ തിരിച്ചറിവിന്റെ സമയമാണ് ഈ കൊറോണക്കാലം.

ലോകം മുഴുവൻ ലോക ഡൗൺ ആയി കിടക്കുന്ന സമയത്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഘോര ഘോരം പറയുന്ന നമുക്ക് ഈ അവസരത്തിൽ ഒട്ടും ആകുലപ്പെടേണ്ട ആവശ്യമില്ല എന്നത് വസ്തുതയാണ്. കാരണം ഈ ഭൂമിയും വായുവും ആകാശവും വളരെ വൃത്തിയുള്ളതായി ആണ് ഇപ്പോൾ കാണപ്പെടുന്നത്. മനുഷ്യന്റെ തീവ്രമായ ഇടപെടലുകൾ ഇല്ലാത്തതിന്റെ മാറ്റം. നമുക്ക് ചുറ്റമുള്ള നദികൾ കായലുകൾ സമുദ്രങ്ങൾ അതിലുള്ള മത്സ്യങ്ങൾ മറ്റു അനേകായിരം ജീവികൾ പക്ഷികൾ... ഇവയെല്ലാം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനവും സുഖവും സന്തോഷവും ഇപ്പൊൾ അനുഭവിക്കുന്നു. എന്തിനേറെ.. ചെടികളും മരങ്ങളും ഇപ്പോൾ അത്യധികം ആനന്ദം അനുഭവിക്കുന്നു

ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ട ഒരു പ്രധാനപ്പെട്ട വാർത്ത ഓർക്കുന്നു. മുപ്പത്തി അഞ്ച് വർഷങ്ങൾക്കു ശേഷം കൊറോണയിൽ ലോകം നശ്ചലമായ ഈ സമയത്ത് വളരെ അകലെ നിന്ന് ഹിമാലയ പർവ്വതനിരകൾ മറയില്ലാതെ കാണാൻ കഴിയുന്നു എന്നുള്ളത്. അത്ഭുതം തോന്നി. രണ്ടു മൂന്ന് മാസം മുൻപ് അവിടത്തെ അന്തരീക്ഷത്തെ പറ്റി വായിച്ചതും ഓർമയിൽ വന്നു.

പരിസ്ഥിതി സംരക്ഷണം എന്നത് എത്ര ഗൗരവമേറിയതാണെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടി യിരിക്കുന്നു. മനുഷ്യന്റെ രീതികളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ നമ്മളെ ഓർമിപ്പിക്കാൻ പ്രകൃതിക്ക് ഇനിയും ലോക്ക് ഡൗൺ നടപടികൾ എടുക്കേണ്ടി വരും. മനുഷ്യൻ നന്നായാൽ ഈ ലോകവും നന്നാവും.

സന ഫാത്തിമ
6c എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,അങ്കമാലി എറണാകുളം
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം