എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ കാലം

തിരിച്ചറിവിന്റെ കാലം


കൗമാരക്കാരനായ വിവേകിന് തന്റെ മുറിയുടെ ജനലഴിയിലൂടെ നോക്കിയാൽ എറണാകുളം സിറ്റിയുടെ സുപ്രധാനമായ തെരുവ് കാണാൻ കഴിയും. തിരക്ക് പിടിച്ച വഴികൾ ഇന്ന് ശൂന്യമായിരുന്നു . തിരക്ക് പിടിച്ച്‌ ഓടുന്ന വാഹനങ്ങളുടെ പുകയും ഹോണടി ശബ്ദവും കൊണ്ട് അസ്വസ്ഥമായ തെരുവിലൂടെ ഇപ്പൊ സഞ്ചരിക്കുന്നത് തെരുവ് നായ്ക്കളും ചെറുജീവികളും മാത്രമാണ് . ചിലപ്പോഴൊക്കെ പോലീസ് വാഹനങ്ങളും സൈറൺ മുഴക്കിക്കൊണ്ട് ആംബുലൻസും പോകുന്നുണ്ട് . ആ ശൂന്യതയിലേക്ക് നോക്കി നിന്ന വിവേകിന് താൻ ജനിച്ച ഗ്രാമത്തെ ഓര്മ വന്നു . തികച്ചും ശാന്തവും ഹരിതമോഹനവും ആയിരുന്നു ആ നാട് . കൃഷിക്കാരായ മുത്തശ്ശനും മുത്തശ്ശിയും മരിച്ച ശേഷം അവരുടെ കൃഷി നിലം നോക്കാനും പരിപാലിക്കാനും ഇഷ്ടമുള്ള വിവേകിന്റെ മനസ്സ് നോക്കാതെ, ഇതിനൊന്നും സാധ്യമല്ല എന്ന് പറഞ്ഞു അച്ഛനും അമ്മയും കൂടി ആ നിലം വിറ്റു . കഴിഞ്ഞ ആഴ്ച കൊറോണ ബാധിച്ച വിവേകിനെ കാണാൻ വന്ന ഡോക്ടർ പ്രതിരോധ ശേഷി വർധിക്കാൻ കുറെ പച്ചക്കറികളുടെ പേരു അമ്മയോട് പറഞ്ഞു കൊടുത്തു .ഇതെല്ലം മുത്തശ്ശന്റെ കൃഷി നിലത്തിൽ നട്ടുവളർത്തിയതാണ് എന്നുള്ള കാര്യം അപ്പോൾ വിവേക് ഓർത്തു . തനിക്ക് ഭക്ഷണം പോലും ഉണ്ടാക്കി തരുവാൻ സമയം കണ്ടെത്താത്ത 'അമ്മ സ്ഥിരമായി കടയിൽ നിന്ന് ബർഗറും പിസ്സയും വാങ്ങി കൊണ്ട് വരുന്നത് കണ്ട വിവേക് കഞ്ഞി കുടിക്കാൻ ആവശ്യപ്പെടുമ്പോൾ ബർഗറിൽ കഞ്ഞിയെക്കാൾ അധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ് ഒഴിയാറുണ്ട് .പെട്ടെന്ന് കതകിൽ ഒരു മുട്ട് .ഡോക്ടർ ആണെന്ന് വിവേക് ഉറപ്പിച്ചു . ഒന്ന് കൂടി ഉറപ്പിക്കാൻ വേണ്ടി കലണ്ടറിൽ നോക്കി . എന്നിട്ട് വന്നോളുക എന്ന് പറഞ്ഞു .മുഖം ചുവന്നു ചുമ കൊണ്ട് സഹിക്കാൻ പറ്റാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നിരിക്കുന്ന വിവേകിനെ രോഗം പകരാതിരിക്കാൻ പ്രത്യേക വസ്ത്രം ധരിച്ചിരിക്കുന്ന ഡോക്ടർ പരിശോധിച്ച ശേഷം പുറത്തിറങ്ങി . പ്രത്യേക മരുന്നുകൾ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി .ഇതിനിടെ പുറത്തു എന്തോ ഒരു ശബ്ദം ശ്രദ്ധിച്ച ഡോക്ടർ കാര്യം അമ്മയോട് തിരക്കി .അത് പുറത്തു വൈറസ് നെ കൊല്ലാൻ മര്ന്നടിക്കുന്നതാണ് . ആളുകളോട് മാലിന്യം വലിചെറിയരുത് എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലോ എന്ന ഡോക്ടറുടെ വാക്കുകൾ അമ്മയെ മറ്റൊരു ഓർമയിലേക്ക് കൊണ്ട് പോയി . സ്കൂൾ വിട്ടു വന്ന വിവേകിന്റെ മുഖം വളരെ അസ്വസ്ഥമായി കണ്ട വീട് വൃത്തിയാക്കി കൊണ്ടിരുന്ന 'അമ്മ കാര്യം തിരക്കിയപ്പോൾ രോഗങ്ങൾ പടരുന്നത് വീട് വൃത്തിയാക്കാതെ ഇരിക്കുന്നത് കൊണ്ടല്ല റോഡരികിൽ ചവർ കൂമ്പാരം കിടക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞു വിവേക് മുറിയിലേക്ക് പോയി . അന്ന് ഒരു തമാശ പോലെ ചിരിച്ചു തള്ളിയ കാര്യം ഇപ്പോൾ ഒരു സാമൂഹ്യപ്രശ്നമായി അമ്മക്ക് തോന്നപ്പെട്ടു . വാർത്തയിൽ മരണസംഖ്യ കൂടുന്നത് കണ്ടു വിഷമം വന്ന 'അമ്മ നേരിട്ട് സംസാരിക്കാൻ അനുവാദം ഇല്ലാത്തതിനാൽ വിവേകിനെ അടച്ചിട്ടിരിക്കുന്ന മുറിയുടെ വാതിൽക്കൽ വന്നു തന്റെ മകനെയെങ്ങിലും ദൈവം രക്ഷിക്കണേ എന്ന് 'അമ്മ പ്രാർത്ഥിച്ചു .ഇത് കേട്ട് വിവേക് പറഞ്ഞു , ഇല്ല 'അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കില്ല . കാരണം തന്റെ വർഗ്ഗത്തെയും മക്കളെയും കൊള്ളുന്ന മനുഷ്യരുടെ പ്രവർത്തികൾ കണ്ട മൃഗങ്ങൾ എത്ര കരഞ്ഞിട്ടുണ്ടാകും ആ കരച്ചിൽ ദൈവം കേട്ടിരുന്നു എങ്കിൽ ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ച ചില മൃഗങ്ങൾ പോവില്ലായിരുന്നു ..അമ്മേ , കരുണാനിധിയായ ദൈവം ക്ഷമ നഷ്ടപ്പെട്ട് നമുക്ക് ശിക്ഷ തരികയാണ് .അത് സ്വീകരിക്കുക എന്നല്ലാതെ വേറെ വഴിയില്ല . കാരണം നമ്മളെ ഇന്ന് ഭീതിയിൽ നിറുത്തിയിരിക്കുന്നത് വന്യമൃഗങ്ങങ്ങളൊന്നുമല്ല , നഗ്ന നേത്രങ്ങൾ കൊണ്ടുപോലും കാണാൻ കഴിയാത്ത കീടങ്ങളാണ് .മനുഷ്യന് തിരിച്ചറിവ് ഉണ്ടാകാൻ ദൈവം വെള്ളപൊക്കം ,നിപ്പ ഇങ്ങനെ പല അവസരങ്ങളുംഉണ്ടാക്കി .അതിൽ നിന്ന് നമ്മെ കര കയറ്റി കൊണ്ടിരുന്നു . പക്ഷെ മനുഷ്യൻ പഴയ പടി തന്നെ തുടർന്നു . ഇത് പറഞ്ഞപ്പോൾ അവന്റെ ശബ്‍ദം മതിലുകൾക്കുള്ളിൽ തട്ടി പ്രധിധ്വനിക്കുന്നത് പോലെ അമ്മക്ക് തോന്നി .ആ തോന്നൽ അമ്മയുടെ മനസ്സ് അമ്മയോടായി തന്നെ പറഞ്ഞു . "മനുഷ്യാ ,തിരിച്ചറിയൂ നിന്റെ തെറ്റുകൾ ..നേർപാത തിരഞ്ഞെടുക്കു നീ ... ഇത് തിരിച്ചറിവിന്റെ കാലമാണ് ...." 'അമ്മ ഉറക്കെ പറഞ്ഞു ..." ലോക സമസ്ത സുഖിനോ ഭവന്തു ..."

ആദിത്യൻ സി എസ്
7c എസ് എൻ ഡി പി എച് എസ് നീലീശ്വരം ,എറണാകുളം അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ