എൻറെ കൊറോണ കാല അനുഭവങ്ങൾ
ആദ്യം എല്ലാ അവധിക്കും അച്ഛനും അമ്മയ്ക്കും ജോലിക്ക് പോകണം അപ്പോൾ എന്നെയും എൻറെ അനിയനെയും അച്ഛൻറെ തറവാട്ടിൽ ആക്കുകയാണ് പതിവ് എന്നാൽ ഈ കൊറോണ കാലത്ത് അമ്മ വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ എനിക്ക് രുചികരമായ ഭക്ഷ്യവിഭവങ്ങൾ
കിട്ടി. പിന്നെ സന്ധ്യക്ക് പുതിയ സർവ്വനാമങ്ങൾ ചെല്ലാൻ എനിക്ക് അവസരങ്ങൾ കിട്ടി. അച്ഛനും അമ്മയും അനിയനും ഞാനും ചേർന്ന് കൃഷി ചെയ്തു. അമ്മയും ഞാനും ചേർന്ന് ക്രാഫ്റ്റ് വർക്ക്, ഫിംഗർ പ്രിൻറ് ചെയ്തു അമ്മയും ഞാനും അനിയനും ചേർത്ത് ധാരാളം കളി കളിച്ചു രസിച്ചു. ധാരാളം പുസ്തകങ്ങൾ വായിക്കുകയും ചെയ്തു. വിഷുവിന് വീട്ടിൽ കണി വച്ചു. അച്ഛനും അമ്മയും ചേർന്ന് സദ്യയൊരുക്കി ധാരാളം കൈനീട്ടം കിട്ടി. ഇതാണ് എൻറെ കൊറോണ കാല അനുഭവങ്ങൾ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|