ആത്മ ബോധം
ഒരു കൊച്ചു ഗ്രാമത്തിൽ രാമു എന്ന കച്ചവടക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹം വളരെ പാവപ്പെട്ടവനും നല്ല മനസ്സിന് ഉടമയുമായിരുന്നു. അദ്ദേഹത്തിന്റെ പത്നി സുമതി എല്ലാവരോടും സ്നേഹവും അനുകമ്പയും ഉള്ളവൻ ആയിരുന്നു. അവർ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെങ്കിലും അവർക്കു മക്കളുണ്ടായിരുന്നില്ല . അതിനാൽ അവർ വളരെയധികം വിഷമിച്ചു. കാത്തിരുന്നു കാത്തിരുന്നു അവർക്കു ഒരു മോൻ ഉണ്ടായി. അവന്റെ പേര് "ഗോവര്ധന് " എന്നായിരുന്നു. ജന്മനാ ഇരു കാലുകളും തളർന്ന ഒരുകുട്ടിയായിരുന്നു ഗോവര്ധന്. അവന്റെ മാതാപിതാക്കൾ അവനെ വാത്സല്യത്തോടെ വളർത്തി. അവൻ വളർന്നു വലിയ കുട്ടിയായി. അച്ഛനും അമ്മയും വൃദ്ധരായി. ഗോവര്ധന് അംഗവൈകല്യമുള്ള കുട്ടിയാണെങ്കിലും അവൻ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങി റോഡിന്റെ ഇരുവശങ്ങളിലും നല്ല ഫലവൃക്ഷതൈകളുടെയും തണല്മരങ്ങളുടെയും വിത്തുകൾ പാകി. കാലങ്ങൾ കഴിഞ്ഞു ചെടികളെല്ലാം വലിയ മരങ്ങളായി. ഫലവൃക്ഷങ്ങളെല്ലാം കായ്ച്ചു നല്ല ഫലങ്ങൾ നൽകി. തണല്മരങ്ങളെല്ലാം വളർന്നു നാടിനും നാട്ടുകാർക്കും തണലേകി. ഗോവര്ധന്റെ സത് പ്രവർത്തി മാത്രമായിരുന്നു നാട്ടിലെല്ലാവരുടെയും സംസാരം. ഒരു കാര്യവും ആർക്കും അസാധ്യമല്ല. കഠിനപ്രയത്നവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ആർക്കും വിജയം കൈവരിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|