എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ലോക പ്രതിരോധ പരിസര ശുചിത്വം

ലോക പ്രതിരോധ പരിസര ശുചിത്വം

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യപിച്ച കോവിഡ് - 19 നെതിരെ പൊരുതുകയാണ് നമ്മൾ. ഓരോ ദിവസവും ആയിരത്തോളം ആളുകൾ ആണ് മരിച്ചുവീഴുന്നത്. ആ ഒരു സ്ഥിതി നമ്മുടെ നാട്ടിൽ വരാതെയിരിക്കുവാൻ വേണ്ടി കഠിനമായി പ്രയത്‌നികേണ്ടിരിക്കുന്നു നമ്മൾ. അതിനു ശൂചിത്വം ഉറപ്പാക്കണം. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച കഴുകി വൃത്തിയായി സൂക്ഷിക്കണം. ആൽക്കഹോൾ ബേസ്ഡ് ഹാൻഡ് - സനിറ്റീസിർ ഉപയോഗിക്കുന്നത് നല്ലതാണ്, അപ്പോൾ കൈകൾ അണുവിമുക്തമാകും . നമ്മുടെ ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വം. എപ്പോഴും വീടിനു ചുറ്റും വൃത്തിയായി സൂക്ഷിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ കൈകളോ തൂവാലയോ ഉപയോഗിച്ച മറയ്ക്കുക. മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ഉപയോഗിച്ച ശേഷം മാസ്ക് കളയുക. ഇനിയും നമ്മൾ ഓർക്കേണ്ട കാര്യം ആശങ്കയല്ല ജാഗ്രതയാണ് ആവശ്യം.

- അഭിനന്ദ് മുരളി
8I എസ് എൻ ഡി പി ഏച്ച് എസ് എസ് ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം