തറവാടിന്റെ മുറ്റത്തു പിച്ച വെച്ചു കളിച്ച എന്റെ കൊച്ചു ബാല്യം... ഞാൻ വേദനിച്ചാൽ നെഞ്ചു നീറുന്ന എന്റെ അച്ഛൻ..
അമ്മിഞ്ഞ പാൽ ഏറെ തന്നു ഉറക്കിയ എന്റെ അമ്മ....
കളി കൂട്ടുകാരിയെ പോലെ എന്റെ കുഞ്ഞു പെങ്ങൾ...
ചാണകo ഇട്ടു മെഴുകുന്ന തറയിലൂടെ ഓടികളിച്ച എന്റെ ബാല്യം....
വേനൽ അവധിക്കു ഞാനും കൂട്ടുകാരും ഓടി കളിച്ചും മാങ്ങാ പറിച്ചും ഒളിച്ചു കളിച്ചും ചിലവാക്കുന്ന ഓരോരോ ദിനങ്ങൾ...
കൂട്ടിനു ഒരു ഇളം കിളിആയി എന്റെ പെങ്ങൾ കുട്ടിയും....
ലാളിച്ചു ഒമാനിച്ചു കളിക്കാനും കളിപ്പിക്കാനും ഒരു കുഞ്ഞു നായ കുട്ടിയും....
കാറ്റത്തുo മഴയത്തും ഓടി കളിച്ച എന്റെ ബാല്യം....
ഇനിയും ഇതു പോലൊരു ദിനങ്ങൾ വന്നു ചേരുമോ.....