മഴയിൽ കുതിർന്നൊരീ ചിറകുമായി
പാവം കിളിക്കുഞ്ഞ് പാറിവന്നേ
കാറ്റും മഴയും വീശിവന്നു..
വേഗം കൊടുങ്കാറ്റായ് മാറിയത്
കൂട്ടിൽ നിന്നവൾ പറന്നു വീണു രക്ഷയ്ക്കായി നിന്നും കരഞ്ഞു അവൾ
നല്ല മനസ്സുള്ള കൊച്ചു ബാലൻ പാവം കിളിയെ മാറോടണച്ചു (മഴയിൽ 2)
നല്ല മനസ്സുള്ള കൊച്ചു ബാലൻ പാവം കിളിയെ മാറോടണച്ചു
നനഞ്ഞു കുതിർന്ന്
പാവമവൾ തണുത്തു വിറച്ചു കരഞ്ഞുപോയി
നല്ല മനസ്സുള്ള കൊച്ചു ബാലൻ ഈർപ്പമുണക്കി
ചൂടുവച്ചു..
മഴയും മാറി മാനം തെളിഞ്ഞു....
മഴയും മാറി മാനം തെളിഞ്ഞു...
നല്ല മനസ്സുള്ള കൊച്ചു ബാലൻ പാവം കിളിയെ പറത്തിവിട്ടു..
കൊച്ചു കിളിതൻ രക്ഷിതാക്കൾ
മാനത്തുനിന്നും പറന്നുവന്നു..
നന്ദി പറഞ്ഞവൾ സ്വന്തം
അമ്മയെ കണ്ടെത്തി
സന്തോഷം പങ്കുവെച്ചു..